വിദ്യാഭ്യാസ വായ്പ: ആരുടെ ക്രെഡിറ്റ് സ്‌കോർ പരിഗണിക്കും? കുട്ടിയുടെയോ അച്ഛൻറെയോ?

ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി കുട്ടികളാണ് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തോടുള്ള കൂറ് കുടുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തു തന്നെയാണെങ്കിലും ബാങ്കുകള്‍ വ്യാപകമായ തോതില്‍ വായ്പയുമായി ഇതിനെ അനുഗമിക്കുന്നുണ്ട്. 30,000 ത്തോളം കുട്ടികൾ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നുണ്ടെന്നാണ് കണക്ക്. 2019 ലെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ഒരു വര്‍ഷം 20,000 ത്തോളം കുട്ടികള്‍ പഠനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്ന് 70,000 പേരും തമിഴ്‌നാട്ടില്‍ നിന്ന് 41,488 പേരും ഇങ്ങനെ വിദേശ […]

Update: 2022-07-11 00:54 GMT

ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി കുട്ടികളാണ് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തോടുള്ള കൂറ് കുടുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തു തന്നെയാണെങ്കിലും ബാങ്കുകള്‍ വ്യാപകമായ തോതില്‍ വായ്പയുമായി ഇതിനെ അനുഗമിക്കുന്നുണ്ട്. 30,000 ത്തോളം കുട്ടികൾ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നുണ്ടെന്നാണ് കണക്ക്. 2019 ലെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ഒരു വര്‍ഷം 20,000 ത്തോളം കുട്ടികള്‍ പഠനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്ന് 70,000 പേരും തമിഴ്‌നാട്ടില്‍ നിന്ന് 41,488 പേരും ഇങ്ങനെ വിദേശ പഠനത്തിന് പോകുന്നു.

എന്നാല്‍ മറ്റ് വായ്പകളെ പോലെ വിദ്യാഭ്യാസ ലോണുകള്‍ക്ക് ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കുമോ?

സാധാരണയായി വായ്പകള്‍ പരിഗണിക്കുമ്പോള്‍ ബാങ്കുകള്‍ ആദ്യം വിലയിരുത്തുക എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്‌കോര്‍ ആയിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടുന്നു. ഒപ്പം പലിശയും താരതമ്യേന ആകര്‍ഷകമാകുന്നു.

വിദ്യാഭ്യാസ വായ്പയില്‍ ക്രെഡിറ്റ് സ്‌കോര്‍

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാമോ? സാധാരണയായി വിദ്യാഭ്യാസ വായ്പകള്‍ നല്‍കുമ്പോള്‍ പഠന മികവ്, അഡ്മിഷന്‍ കിട്ടിയിരിക്കുന്ന സ്ഥാപനത്തിന്റെ സ്‌കോര്‍, പഠിക്കുന്ന വിഷയം, ജോലി ലഭിക്കാനുള്ള സാധ്യത, ഉയര്‍ന്ന ശമ്പളം ലഭിക്കാനുള്ള സാധ്യത ഇങ്ങനെ പല ഘടകങ്ങള്‍ ബാങ്കുകള്‍ പരിഗണിക്കാറുണ്ട്. വായ്പ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കാണെങ്കിലും മാതാപിതാക്കളുടെ സാമ്പത്തിക സാമൂഹിക പശ്ചത്തലവും ഇവിടെ വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ വായ്പ നല്‍കുമ്പോള്‍ ആരുടെ ക്രെഡിറ്റ് സ്‌കോറാണ് ബാങ്കുകള്‍ പരിഗണിക്കുക? വിദ്യാര്‍ഥിയുടെയോ അതോ മാതാപിതാക്കളുടെയോ ?

ഇത് സംബന്ധിച്ച് കേരളാ ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 2020 ജൂലായ് 8 ലെ ആ വിധിയില്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോറല്ല വിദ്യാര്‍ഥിയുടെ തിരിച്ചടവിനുള്ള ശേഷിയാണ് പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ മോശം സിബില്‍ സ്‌കോര്‍ മൂലം മിടുക്കനായ വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാവാന്‍ പാടില്ല എന്നതായിരുന്നു കോടതി വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ ബി ടെക് കോഴ്സിന് പഠിക്കാന്‍ 5,70,000 രൂപ വായ്പ അനുവദിക്കാത്ത എസബിഐ നടപടിയാണ് വിദ്യാര്‍ഥി ചോദ്യം ചെയ്തത്. മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ വായ്പ അനുവദിക്കാനുള്ള മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്നതായിരുന്നു ബാങ്കിന്റെ വാദം.

കോടതി വിധി ഇങ്ങനെയാണെങ്കിലും പലപ്പോഴും പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ പരിഗണിക്കുമ്പോൾ മാതാപിതാക്കളുടെ തിരിച്ചടവ് ശേഷി പരിഗണിക്കാറുണ്ട്. റിസ്ക് കൂടിയ കോഴ്സോ, സ്ഥാപനമോ, പഠന നിലവാരമോ ആണെങ്കിൽ വിശേഷിച്ചും.

ക്രെഡിറ്റ് സ്കോർ

കമ്പനികളുടെയും വ്യക്തികളുടെയും വായ്പകളുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ്. ബാങ്കുളും മറ്റ് ധനകാര്യസ്ഥാപനങ്ങളും വ്യക്തികളുടെയും കമ്പനികളുടെയും വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയാസമയങ്ങളില്‍ സിബിലിന് കൈമാറും. ഇതിൻറെ അടിസ്ഥാനത്തിൽ അനുവദിക്കും.

വായ്പ തിരിച്ചടവിനുള്ള ശേഷിയാണ് ഇവിടെ പ്രധാനമായും വിലയിരുത്തുക. 300 മുതല്‍ 900 വരെയാണ് സ്‌കോര്‍. 750 ന് മുകളില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ നല്‍കാനാണ് സാധാരണയായി ബാങ്കുകള്‍ താത്പര്യം കാണിക്കാറ്. ഇത്തരക്കാര്‍ക്ക് വായ്പ അനുവദിക്കുമ്പോള്‍ റിസ്‌ക് കുറവാണ് എന്നതിനാല്‍ പലിശ നിരിക്കിലും കുറവുണ്ടാകാറുണ്ട്.

 

Tags:    

Similar News