പെൻഷൻ രാജ്യമെമ്പാടും ഒരേസമയം വിതരണം ചെയ്യാനൊരുങ്ങി ഇപിഎഫ്ഒ
ഡെല്‍ഹി: കേന്ദ്ര പെന്‍ഷന്‍ വിതരണ സംവിധാനത്തിലൂടെ ഇന്ത്യയിലുടനീളമുള്ള 73 ലക്ഷം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ തവണയായി ആനുകൂല്യം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള പദ്ധതി ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) യോഗത്തില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യും. നിലവില്‍ ഇപിഎഫ്ഒ 138-ലധികം പ്രാദേശിക ഓഫീസുകള്‍ വഴി വ്യത്യസ്ത സമയങ്ങള്‍ അല്ലെങ്കില്‍ ദിവസങ്ങളിലാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ കേന്ദ്രീകൃത സംവിധാനം വരുന്നതോടെ എല്ലാ പിഎഫ് അക്കൗണ്ടുകളുടെയും ഡീഡ്യൂപ്ലിക്കേഷനും ലയനവും സുഗമമാക്കും. […]
ഡെല്‍ഹി: കേന്ദ്ര പെന്‍ഷന്‍ വിതരണ സംവിധാനത്തിലൂടെ ഇന്ത്യയിലുടനീളമുള്ള 73 ലക്ഷം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ തവണയായി ആനുകൂല്യം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള പദ്ധതി ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) യോഗത്തില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യും.
നിലവില്‍ ഇപിഎഫ്ഒ 138-ലധികം പ്രാദേശിക ഓഫീസുകള്‍ വഴി വ്യത്യസ്ത സമയങ്ങള്‍ അല്ലെങ്കില്‍ ദിവസങ്ങളിലാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ കേന്ദ്രീകൃത സംവിധാനം വരുന്നതോടെ എല്ലാ പിഎഫ് അക്കൗണ്ടുകളുടെയും ഡീഡ്യൂപ്ലിക്കേഷനും ലയനവും സുഗമമാക്കും. ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഇതോടെ ഒഴിവാകും.
ആറ് മാസത്തില്‍ താഴെ സംഭാവന ചെയ്ത വരിക്കാരുടെ പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശവും സിബിടി പരിഗണിക്കുമെന്നും അംഗീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ആറ് മാസം മുതല്‍ 10 വര്‍ഷം വരെ സംഭാവന ചെയ്ത പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ വരിക്കാര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ.