സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിലേക്ക്

മുംബൈ: ഇന്ന് വ്യാപാരം തുടങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വിപണി നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണുള്ളത്. സെന്‍സെക്‌സ് 102.12 പോയിന്റ് ഉയര്‍ന്ന് 55,668.53 ലേക്കും, നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 16,606.55 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 225 പോയിന്റ് ഉയരുകയും പിന്നീട് ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര ട്രെന്‍ഡിനിടത്തെുടര്‍ന്ന് അസ്ഥിരമായി വിപണിക്ക് തുക്കത്തിലെ നേട്ടം നഷ്ടപ്പെട്ടിരുന്നു. സെന്‍സെക്‌സ് 225.08 പോയിന്റ് ഉയര്‍ന്ന് 55,791.49 ലും, നിഫ്റ്റി 64.65 പോയിന്റ് ഉയര്‍ന്ന് 16,649.20 ലും എത്തിയിരുന്നു. പിന്നീട് ഇരു […]

Update: 2022-06-01 00:05 GMT

മുംബൈ: ഇന്ന് വ്യാപാരം തുടങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വിപണി നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണുള്ളത്. സെന്‍സെക്‌സ് 102.12 പോയിന്റ് ഉയര്‍ന്ന് 55,668.53 ലേക്കും, നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 16,606.55 ലും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 225 പോയിന്റ് ഉയരുകയും പിന്നീട് ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര ട്രെന്‍ഡിനിടത്തെുടര്‍ന്ന് അസ്ഥിരമായി വിപണിക്ക് തുക്കത്തിലെ നേട്ടം നഷ്ടപ്പെട്ടിരുന്നു.

സെന്‍സെക്‌സ് 225.08 പോയിന്റ് ഉയര്‍ന്ന് 55,791.49 ലും, നിഫ്റ്റി 64.65 പോയിന്റ് ഉയര്‍ന്ന് 16,649.20 ലും എത്തിയിരുന്നു. പിന്നീട് ഇരു സൂചികകളുടെയും നേട്ടം നഷ്ടപ്പെട്ടു. സെന്‍സെക്‌സ് 64.36 പോയിന്റ് താഴ്ന്ന് 55,502.05 ലേക്കും, നിഫ്റ്റി 2.20 പോയിന്റ് താഴ്ന്ന് 16,586.75 ലേക്കും എത്തി. എങ്കിലും ഇപ്പോൾ വീണ്ടും മുന്നേറുന്നുണ്ട്.

ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ടാറ്റ സ്റ്റീല്‍, ഐടിസി, ടെക്മഹീന്ദ്ര, ടൈറ്റന്‍, മാരുതി, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഡോ റെഡ്ഡീസ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, വിപ്രോ, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

ഇന്നലെ സെന്‍സെക്‌സ് 359.33 പോയിന്റ് താഴ്ന്ന് 55,566.41 ലും, നിഫ്റ്റി 76.85 പോയിന്റ് ഇടിഞ്ഞ് 16,584.55 ലുമാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോംകോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

അമേരിക്കന്‍ ഓഹരി വിപണിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.96 ശതമാനം ഉയര്‍ന്ന് ബാരലിന് 122.84 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,003.56 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News