ക്രെഡിറ്റ് കാര്‍ഡിന് അനുമതി നിര്‍ബന്ധം, എന്‍ബിഎഫ്സികളോട് ആര്‍ബിഐ
ഡെല്‍ഹി : ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) അവരുടെ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നിര്‍ബന്ധം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ കുറഞ്ഞത് 100 കോടി രൂപയുടെ നെറ്റ് ഓണ്‍ഡ് ഫണ്ട് കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് ഇറങ്ങാന്‍ സാധിക്കൂവെന്നും ആര്‍ബിഐ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചാര്‍ജ്ജ് കാര്‍ഡ് എന്നിവ ആര്‍ബിഐയുടെ അനുമതി ഇല്ലാതെ ഇഷ്യു ചെയ്യാന്‍ സാധിക്കില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി […]
ഡെല്‍ഹി : ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) അവരുടെ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നിര്‍ബന്ധം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ കുറഞ്ഞത് 100 കോടി രൂപയുടെ നെറ്റ് ഓണ്‍ഡ് ഫണ്ട് കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് ഇറങ്ങാന്‍ സാധിക്കൂവെന്നും ആര്‍ബിഐ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചാര്‍ജ്ജ് കാര്‍ഡ് എന്നിവ ആര്‍ബിഐയുടെ അനുമതി ഇല്ലാതെ ഇഷ്യു ചെയ്യാന്‍ സാധിക്കില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഇറക്കിയ നിര്‍ദ്ദേശങ്ങളിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് സ്പോണ്‍സര്‍ ബാങ്കുകളോ മറ്റ് ബാങ്കുകളുമായോ സഹകരിച്ചുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യാമെന്നും ആര്‍ബിഐ നിര്‍ദ്ദേശത്തിലുണ്ട്.
100 കോടി രൂപ എങ്കിലും ആകെ മൂല്യവും കോര്‍ ബാങ്കിംഗ് സിസ്റ്റം (സിബിഎസ്) ഉപയോഗിക്കുന്നതുമായ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യാനും അവസരമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ചുള്ള വാര്‍ഷിക ശതമാന നിരക്കുകള്‍ (എപിആര്‍) എത്രയെന്നത് ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.