എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണാവസരം : പിന്തുണയുമായി മൈക്രോസോഫ്റ്റ്
ഡെല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിന് പുത്തന്‍ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്. സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കുന്നതിനായി 'മൈക്രോസോഫ്റ്റ് എഐ'യുടെ പുതുക്കിയ സേവനം (രണ്ടാം സീസണ്‍), ഡിജിറ്റല്‍ സൊല്യുഷനുകളിലുള്‍പ്പടെ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹാക്കത്തോണ്‍ എന്നിവ ഉടന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഐ ഇന്നൊവേറ്റിന്റെ രണ്ടാം സീസണിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ അഥവാ നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പ്രധാന ആപ്ലിക്കേഷനുകളോ സേവനങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. സാസ് ഇന്‍സൈഡര്‍ […]
ഡെല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിന് പുത്തന്‍ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്. സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കുന്നതിനായി 'മൈക്രോസോഫ്റ്റ് എഐ'യുടെ പുതുക്കിയ സേവനം (രണ്ടാം സീസണ്‍), ഡിജിറ്റല്‍ സൊല്യുഷനുകളിലുള്‍പ്പടെ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹാക്കത്തോണ്‍ എന്നിവ ഉടന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് എഐ ഇന്നൊവേറ്റിന്റെ രണ്ടാം സീസണിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ അഥവാ നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പ്രധാന ആപ്ലിക്കേഷനുകളോ സേവനങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
സാസ് ഇന്‍സൈഡര്‍ (saas) പദ്ധതിയുടെ പിന്തുണയോടെ നടത്തുന്ന പ്രോഗ്രാം (മൈക്രോസോഫ്റ്റ് എഐ സീസണ്‍ 2) വഴി സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, നൂതനാശയങ്ങള്‍ സൃഷ്ടിക്കുക, വ്യവസായ വൈദഗ്ധ്യം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
10 ആഴ്ച്ചയാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ എഐ മോഡലുകള്‍ നിര്‍മ്മിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ എഞ്ചിനീയറിംഗ്, പ്രോഡക്ട് ടീമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രോഗ്രാമിലൂടെ സാധിക്കും. മാത്രമല്ല മെഷീന്‍ ലേണിംഗ് (എംഎല്‍), എഐ തുടങ്ങിയവയില്‍ ഗവേഷണം നടത്തുന്ന മൈക്രോസോഫ്റ്റ് വിദഗ്ധരില്‍ നിന്നും ഭാവിയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരമുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ഹാക്കത്തണില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അസ്യൂര്‍ (Azure) മാസ്റ്റര്‍ ക്ലാസുകളില്‍ നിന്നും സെര്‍വര്‍ലെസ്, കുബര്‍നെറ്റസ്, ഡാറ്റ ഫണ്ടമെന്റല്‍സ്, ജാവാ, ഡോട്ട് നെറ്റ്, ഗിത്ത്ഹബ്, എഐ, മെഷീന്‍ ലേണിംഗ് തുടങ്ങിയ പ്രധാന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും.
ഹാക്കത്തോണില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന മികച്ച 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അസ്യൂറില്‍ തങ്ങളുടെ പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നതിന് 300 ഡോളര്‍ മൂല്യമുള്ള അസൂര്‍ ക്രെഡിറ്റുകള്‍ ലഭിക്കും. മികച്ച 25 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സ് ഹബ് പ്രോഗ്രാമില്‍ ചേരാനുള്ള അവസരമുണ്ട്. പട്ടികയില്‍ ആദ്യം വരുന്ന മൂന്ന് ടീമുകള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുമെന്നും കമ്പനി അറിയിച്ചു.