പണപ്പെരുപ്പത്തില്‍ നട്ടം തിരിഞ്ഞ് രാജ്യങ്ങള്‍, വായ്പാ നിരക്കിന് മുന്നില്‍ ശങ്കയോടെ കേന്ദ്രബാങ്കുകള്‍
കോവിഡ് മഹാമാരിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറികൊണ്ടിരുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് റഷ്യ, യുക്രെയന്‍ യുദ്ധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിയന്ത്രണം വിട്ട പണപ്പെരുപ്പം വികസിത-വികസ്വര സമ്പദ് വ്യവസ്ഥയെ വരിഞ്ഞ് മുറുക്കുന്നു അമേരിക്കയിലെ പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെങ്കില്‍ യൂറോപ്പിലും സ്ഥിതി വ്യത്യസ്ഥമല്ല. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ 30 വര്‍ഷത്തെ ഉയര്‍ച്ചയിലാണ്. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങി പ്രമുഖ രാജ്യങ്ങളെല്ലാം ഇതിന്റെ പിടിയിലാണ്. പല കേന്ദ്ര ബാങ്കുകളും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വായ്പാ നിരിക്കില്‍ വര്‍ധന വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും […]
കോവിഡ് മഹാമാരിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറികൊണ്ടിരുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് റഷ്യ, യുക്രെയന്‍ യുദ്ധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിയന്ത്രണം വിട്ട പണപ്പെരുപ്പം വികസിത-വികസ്വര സമ്പദ് വ്യവസ്ഥയെ വരിഞ്ഞ് മുറുക്കുന്നു അമേരിക്കയിലെ പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെങ്കില്‍ യൂറോപ്പിലും സ്ഥിതി വ്യത്യസ്ഥമല്ല. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ 30 വര്‍ഷത്തെ ഉയര്‍ച്ചയിലാണ്. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങി പ്രമുഖ രാജ്യങ്ങളെല്ലാം ഇതിന്റെ പിടിയിലാണ്. പല കേന്ദ്ര ബാങ്കുകളും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വായ്പാ നിരിക്കില്‍ വര്‍ധന വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പിന്നാക്കം പോകുകയാണ്.
ഇന്ത്യ
ഇന്ത്യയില്‍ 2022 മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനമായി ഉയര്‍ന്നു. 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്, 2022 ലെ വിപണി പ്രവചനം പോലും 6.35 ശതമാനമായിരുന്നു. ഭക്ഷ്യവില തുടര്‍ച്ചയായ ആറാം മാസവും 7.68 ശതമാനത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇവയില്‍ പണപ്പെരുപ്പം ഇനം തിരിച്ച് നോക്കുകയാണെങ്കില്‍ ഭക്ഷ്യഎണ്ണയുടെ പണപ്പെരുപ്പം 18.79 ശതമാനമാണ്. പച്ചക്കറി 11.64 ശതമാനവും, മാംസം, മത്സ്യം എന്നിയ്ക്ക് 9.63 ശതമാനവുമായി ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ഇത്് വീണ്ടും സ്ഥിതി വഷളാക്കും. കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ ചലിക്കാന്‍ തുടങ്ങുന്ന വേളയില്‍ പലിശ നിരക്ക് കൂട്ടി ഇതിന് തടയിടാന്‍ ആര്‍ബി ഐ മടിക്കുകയാണ്. എന്നാല്‍ ജൂണോടെ നിരക്കില്‍ അര ശതമാനമെങ്കിലും വര്‍ധന വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തകര്‍ന്ന് ശ്രീലങ്ക
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം നട്ടം തിരിയുകയാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക. ഭക്ഷണമോ, മരുന്നോ, ഇന്ധനമോ ഇല്ലാതെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ശ്രീലങ്ക, അന്താരാഷ്ട്ര നാണയ നിധിയില്‍(ഐ.എം.എഫ്) നിന്നുള്ള രക്ഷാ പാക്കേജ് വൈകുന്നതിനാല്‍ വിദേശ കടം തിരിച്ചടക്കുന്നത് താല്‍കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ഫോറെക്സ് കരുതല്‍ ശേഖരത്തിനും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും മുകളിലാണ് ലങ്ക. അവശ്യവസ്തുക്കള്‍ ക്ഷാമവും രൂക്ഷമാണ്.
യുഎസ്
ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുകയാണ്. ഉപഭോക്തൃ വില സൂചിക 40 വര്‍ഷ ചരിത്രത്തിലെ ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തിയത്. യുഎസിലെ ഉപഭോക്തൃ വില സൂചികയില്‍ 8.5 ശതമാനം വര്‍ധനവാണുണ്ടായത്. ഇത് 1981 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതേ കാലയളവില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 8.8 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. യുക്രെന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ-വാതക ഇറക്കുമതി കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡന്‍ നിരോധിച്ചിരുന്നു. മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുഎസിലെ ഊര്‍ജ വിലയില്‍ 32 ശതമാനം വര്‍ധനവുണ്ടായി. പണപ്പെരുപ്പത്തിന് തടയിടാന്‍ ഒരു തവണ അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം ഇനിയും നാല് തവണ വര്‍ധിപ്പിക്കാനുള്ള സാധ്യതയും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ജപ്പാനിലും ആശങ്ക
യുക്രെയ്ന്‍ പ്രതിസന്ധിയും യെന്നിന്റെ മൂല്യം കുറയുന്നതും ജപ്പാനില്‍ ഇന്ധനത്തിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധിപ്പിച്ചു. ഇത് ജപ്പാനിലെ മൊത്ത പണപ്പെരുപ്പം മാര്‍ച്ചില്‍ റെക്കോര്‍ഡ് ഉയത്തിലെത്തിച്ചു. ഇപ്പോഴും ഈ സ്ഥിതി തുടരുകയാണ്. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന അവരുടെ സമ്പദ്വ്യവസ്ഥയെ ഇത് സമ്മര്‍ദ്ദത്തിലാക്കി. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിലാണ് ജപ്പാന്‍.