ബ്രോക്കറേജുകൾക്ക് 2021-22 ഉത്സവകാലം; വരുമാനം 28,000 കോടി രൂപ
ഓഹരി വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബ്രോക്കറേജുകൾ 30 ശതമാനം ഉയര്‍ന്ന വളര്‍ച്ച നേടി 28,000 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം കൈവരിക്കാൻ സാധ്യതയുണ്ട്. റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ (ഐസിആർഎ; ICRA) കണക്കനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 28-33 ശതമാനം വളര്‍ച്ചയോടെ 27,000-28,000 കോടി രൂപയുടെ വരുമാനം ബ്രോക്കറേജ് വ്യവസായത്തിന് നേടാനാകുമെന്നാണ് വിലയിരുത്തല്‍. ചില്ലറ നിക്ഷേപകരുടെ കാര്യമായ പങ്കാളിത്തവും പണത്തിന്റെ ശക്തമായ ഒഴുക്കും മൂലമാണ് ഈ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് പ്രകടനം […]
ഓഹരി വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബ്രോക്കറേജുകൾ 30 ശതമാനം ഉയര്‍ന്ന വളര്‍ച്ച നേടി 28,000 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം കൈവരിക്കാൻ സാധ്യതയുണ്ട്.
റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ (ഐസിആർഎ; ICRA) കണക്കനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 28-33 ശതമാനം വളര്‍ച്ചയോടെ 27,000-28,000 കോടി രൂപയുടെ വരുമാനം ബ്രോക്കറേജ് വ്യവസായത്തിന് നേടാനാകുമെന്നാണ് വിലയിരുത്തല്‍.
ചില്ലറ നിക്ഷേപകരുടെ കാര്യമായ പങ്കാളിത്തവും പണത്തിന്റെ ശക്തമായ ഒഴുക്കും മൂലമാണ് ഈ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് പ്രകടനം കാഴ്ചവെയ്ക്കാന്‍ ബ്രോക്കിംഗ് വ്യവസായത്തിന് കഴിയുന്നത്.
വ്യാപാരം വര്‍ധിച്ചത് കൂടാതെ, നിക്ഷേപകരുടെ ശരാശരി നിക്ഷേപവും ഈ കാലയളവില്‍ വര്‍ധിച്ചു. ഇത് ഉയര്‍ന്ന വരുമാനത്തിലേക്ക് നയിച്ചു. കാരണം ബ്രോക്കറിംഗ് ഫീസ് വിപണിയുടെ വ്യാപ്തിയെ ആധാരമാക്കിയുള്ളതാണ്.
ഉദാഹരണത്തിന്, ചില്ലറ വ്യാപാര കേന്ദ്രീകൃത ബ്രോക്കറേജുകൾക്ക് ഒരു സജീവ ഇടപാടുകാരനിൽ നിന്നുള്ള ശരാശരി വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം ഉയര്‍ന്ന് 12,788 രൂപയിലെത്തി. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10,238 രൂപയായിരുന്നു.
ശരാശരി 38 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ച 18 ബ്രോക്കറേജുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
2020 ന് ശേഷം ഡീമാറ്റ് അക്കൗണ്ടുകളിലാകട്ടെ മൂന്നിരട്ടയിലധികം വര്‍ധനവാണുണ്ടിയായത്. ഓഹരി വിപണിയിലേക്ക് പുതിയ നിക്ഷേപകരുടെ കുതിച്ചുചാട്ടമാണ് നമ്മൾ കാണുന്നത്. 2020 മാര്‍ച്ചില്‍ 408 ലക്ഷവും 2021 മാര്‍ച്ചില്‍ 551 ലക്ഷവും ആയിരുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2021 ഡിസംബറില്‍ 806 ലക്ഷമായി ഉയര്‍ന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 28.33 ലക്ഷം അക്കൗണ്ടുകളാണ് കൂടിയതെന്നു ഇക്രയുടെ കണക്കുകൾ പറയുന്നു. ഇത് 2021 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 11.91 ലക്ഷം എന്നതിന്റെ ഇരട്ടിയിലധികം വരും. മാത്രമല്ല, 2020 ല്‍ പ്രതിമാസം വെറും 4.1 ലക്ഷമായിരുന്നു ഇത്.
വ്യവസായത്തിന് സ്ഥിരതയോടെ 28,500-29,000 കോടി രൂപയുടെ വിറ്റുവരവ് നേടാനാവുമെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ വരുമാന വളര്‍ച്ചാ നിരക്ക് 5-7 ശതമാനത്തിൽ നിൽക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ വ്യാപാരത്തിന്റെ വ്യാപ്തിയിലുണ്ടായ 179 ശതമാനം വര്‍ധനവ് വിപണിയിലേക്കുള്ള ചില്ലറ നിക്ഷേപകരുടെ ഒഴുക്കില്‍ ദൃശ്യമാണ്.
പ്രതിദിന ശരാശരി വിറ്റുവരവ് 2020 സാമ്പത്തിക വര്‍ഷത്തില്‍ 14.39 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 27.92 ലക്ഷം കോടി രൂപയിലെത്തി.എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇത് 126 ശതമാനം ഉയര്‍ന്ന് 63.07 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, വിവിധ ആഭ്യന്തര, അന്തര്‍ദേശീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷം വിപണി വളരെ അസ്ഥിരമായിരിക്കും.
മാര്‍ജിന്‍ ഫണ്ടിംഗ്, സെക്യൂരിറ്റികള്‍ക്കെതിരായ ലോണ്‍, എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ ഫണ്ടിംഗ് എന്നിവ ഉള്‍പ്പെടുന്ന മൊത്തത്തിലുള്ള മൂലധന മാര്‍ക്കറ്റ് ലോണ്‍ ബുക്ക്, 2020 മാര്‍ച്ചിലെ 4,591 കോടി രൂപയില്‍ നിന്ന് 2021 മാര്‍ച്ചില്‍ 141 ശതമാനം ഉയര്‍ന്ന് 11,076 കോടി രൂപയായി. 2021 സെപ്റ്റംബര്‍ വരെ 18,643 കോടി രൂപയായി, അതായത് പ്രതിവര്‍ഷം 68 ശതമാനം വര്‍ധനവാണ് 10 മികച്ച റീട്ടെയില്‍ അധിഷ്ഠിത ബ്രോക്കിംഗ് കമ്പനികളുടെ വിശകലനം കാണിക്കുന്നത്.