പുതിയ സാമ്പത്തിക വര്‍ഷം പിറക്കുന്നു, ക്രിപ്റ്റോ ഇടപാട് രേഖകള്‍ തപ്പാനൊരുങ്ങി സര്‍ക്കാര്‍

ഡെല്‍ഹി :ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇവ എങ്ങനെ ബാധകമാവും എന്നാണ്. പിന്നീട് ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ ക്രിപ്റ്റോ കറന്‍സികളേയും കൊണ്ടു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ബാങ്കുകളില്‍ നിന്നും ക്രിപ്റ്റോ ഏക്സ്ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് (എഐഎസ്) ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. നിലവില്‍ സ്വയം വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇടപാട് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. അതായത് അക്കൗണ്ടിംഗ് […]

Update: 2022-03-24 06:14 GMT
trueasdfstory

ഡെല്‍ഹി :ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ...

ഡെല്‍ഹി :ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇവ എങ്ങനെ ബാധകമാവും എന്നാണ്. പിന്നീട് ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ ക്രിപ്റ്റോ കറന്‍സികളേയും കൊണ്ടു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ബാങ്കുകളില്‍ നിന്നും ക്രിപ്റ്റോ ഏക്സ്ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് (എഐഎസ്) ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍.

നിലവില്‍ സ്വയം വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇടപാട് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. അതായത് അക്കൗണ്ടിംഗ് രേഖകള്‍ പോലുള്ളവയ്ക്ക് പകരം ബാങ്കുകളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും നല്‍കുന്ന റിപ്പോര്‍ട്ട്. ഇവയ്ക്ക് ആധികാരികത ഉറപ്പ് പറയാനാകില്ല. അതിനാലാണ് ഇടപാടുകളുടെ സമഗ്ര വിവരങ്ങള്‍ അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും വ്യക്തിഗത ഇടപാട് രേഖകളും വഴി വിശദമായി അറിയാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് പഴുതില്ലാത്ത വിധം നികുതി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

'ജിഎസ്ടി എന്ന ആശയക്കുഴപ്പം

ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറന്‍സിയെ ജിഎസ്ടി പരിധിയ്ക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമവും. ഒരു അധിക നികുതി കൂടി ക്രിപ്റ്റോയ്ക്ക് വരുമ്പോള്‍ ഇരട്ട പ്രഹരം സൃഷ്ടിക്കുമോ എന്ന് നിക്ഷേപകരും ഭയക്കുന്നു. ഇതിന് പുറമേയാണ് ശമ്പളം ക്രിപ്റ്റോ കറന്‍സിയായി വാങ്ങുന്നവര്‍ക്കിടയിലും ആശയക്കുഴപ്പങ്ങള്‍ പെരുകുന്നത്. വിദേശരാജ്യങ്ങള്‍ക്കായി കരാര്‍ ജോലി ചെയ്യുന്ന (ഉദാ: ഗ്രാഫിക്ക് ഡിസൈനിംഗ്) ആളുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ക്രിപ്റ്റോ കറന്‍സിയിലും പ്രതിഫലം നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.

അതായത് ഒരാള്‍ക്ക് 75 ലക്ഷം രൂപയാണ് പ്രതിഫലമെങ്കില്‍ അത് അതേ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായി നല്‍കുന്ന കമ്പനികളുമുണ്ട്. ഇത്തരത്തില്‍ നടക്കുന്ന ഇടപാടുകള്‍ക്ക് മേല്‍ ജിഎസ്ടി ഈടാക്കുന്നത് 'സേവനം' എന്ന നിലയിലാണോ 'ചരക്ക് കൈമാറ്റം' എന്ന നിലയിലാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അഥവാ നികുതി ഈടാക്കിയാല്‍ അത് ഇടപാട് മൂല്യത്തിന്റെ എത്രത്തോളം വരും എന്നതിലും അവ്യക്തത തുടരുകയാണ്. ഇത് നിക്ഷേപകര്‍ക്കും ഡിജിറ്റല്‍ കറന്‍സിയായി പ്രതിഫലം വാങ്ങുന്നവര്‍ക്കും ഇടയില്‍ ആശങ്ക വര്‍ധിപ്പിച്ചതോടെ ഭൂരിപക്ഷം ആളുകളും 'ക്രിപ്റ്റോ നികുതി വിദഗ്ധരില്‍' നിന്നും നിര്‍ദ്ദേശം തേടാനുള്ള ഓട്ടത്തിലാണ്.

ഇന്ത്യ എന്ന 'ക്രിപ്റ്റോ ഭീമന്‍'

ക്രിപ്റ്റോ കറന്‍സിയ്ക്ക് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തെ ക്രിപ്റ്റോ മാര്‍ക്കറ്റ് എന്നത് അതിശക്തമാണ്. ബ്ലോക്ക്ചെയിന്‍ അനാലിസിസ് കമ്പനിയായ ചെയിനാലിസിസ് ഈ വര്‍ഷം ആദ്യം പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികളുടെ സ്വീകാര്യതയില്‍ 880 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കമ്പനി പുറത്ത് വിട്ട 'ഗ്ലോബല്‍ ക്രിപ്റ്റോ അഡോപ്ഷന്‍ റിപ്പോര്‍ട്ട്' പ്രകാരം വിയറ്റ്നാമാണ് ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് (2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം). രണ്ടാം സ്ഥാനത്ത് ഇന്ത്യയും.

ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലേക്ക് പല രാജ്യങ്ങളും കൂടുതലായി വരുന്നതിനാല്‍ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ മത്സരമുണ്ട്.
ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ നിലവില്‍ 10.07 കോടി ക്രിപ്റ്റോ ഉടമകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാസിര്‍ എക്സ് പോലെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലെ ഇടപാടുകള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്.

ഇന്ത്യക്കാര്‍ ഇത്രയധികം തുക ക്രിപ്റ്റോയില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ ഇവ നിരോധനത്തിനുള്ള സാധ്യത കുറവാണെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബംഗ്ലാദേശ്, ചൈന, ഈജിപ്റ്റ്, നേപ്പാള്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ക്രിപ്റ്റോയ്ക്ക് നിരോധനമേര്‍പ്പെടുത്തിയെന്ന വാര്‍ത്ത രാജ്യത്തെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

 

Tags:    

Similar News