ഐടി, റിലയൻസ് നേട്ടത്തിൽ; സെൻസെക്സും നിഫ്റ്റിയും മുന്നേറുന്നു
മുംബൈ: സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച നല്ല നിലയിൽ വ്യാപാരം ആരംഭിച്ച് മുൻ വ്യാപാരത്തിലെ മുന്നേറ്റം തുടരുന്നു. ഐടി, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മികച്ച നേട്ടത്തിലാണ് . ബിഎസ്‌ഇ സെൻസെക്‌സ് രാവിലെ 11.30 നു 421.76 പോയിന്റ് (0.91%) ഉയർന്ന് 53,853.07 ലെത്തി. എൻഎസ്ഇ നിഫ്റ്റി 150.30 പോയിന്റ് ( 0.95%) ഉയർന്ന് 16,013.45 ലും എത്തി നിൽക്കുന്നു . സെൻസെക്സിൽ ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് എന്നിവ നേട്ടത്തിലാണ്. എന്നാൽ […]
മുംബൈ: സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച നല്ല നിലയിൽ വ്യാപാരം ആരംഭിച്ച് മുൻ വ്യാപാരത്തിലെ മുന്നേറ്റം തുടരുന്നു.
ഐടി, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മികച്ച നേട്ടത്തിലാണ് .
ബിഎസ്‌ഇ സെൻസെക്‌സ് രാവിലെ 11.30 നു 421.76 പോയിന്റ് (0.91%) ഉയർന്ന് 53,853.07 ലെത്തി. എൻഎസ്ഇ നിഫ്റ്റി 150.30 പോയിന്റ് ( 0.95%) ഉയർന്ന് 16,013.45 ലും എത്തി നിൽക്കുന്നു .
സെൻസെക്സിൽ ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് എന്നിവ നേട്ടത്തിലാണ്.
എന്നാൽ പവർ ഗ്രിഡ് കോർപ്പറേഷൻ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ തുടക്ക വ്യാപാരത്തിൽ പിന്നിലായിരുന്നു.
കഴിഞ്ഞ വ്യാപാരത്തിൽ, ബിഎസ്‌ഇ ബെഞ്ച്മാർക്ക് സൂചിക വ്യാപാരത്തിനിടയിലെ ചാഞ്ചാട്ടങ്ങളെ മറികടന്ന്
581.34 പോയിന്റ് (1.10%) ഉയർന്ന് 53,424.09 എന്ന നിലയിലാണ് അവസാനിച്ചത്. സമാനമായ രീതിയിൽ എൻഎസ്ഇ നിഫ്റ്റി ചൊവ്വാഴ്ച 150.30 പോയിന്റ് (0.95%) ഉയർന്ന് 16,013.45 എന്ന നിലയിലെത്തി.
ഹോങ്കോങ്ങിലെയും ഷാങ്ഹായിലെയും ഓഹരികൾ മിഡ്-സെഷൻ ഡീലുകളിൽ താഴ്ന്ന വ്യാപാരത്തിലാണ്. ടോക്കിയോ വിപണി ലാഭത്തിൽ മുന്നേറുന്നു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചൊവ്വാഴ്ച നെഗറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്തു.
ബ്രെന്റ് ക്രൂഡ് 2.61 ശതമാനം ഉയർന്ന് ബാരലിന് 131.3 ഡോളറിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ അറ്റ അടിസ്ഥാനത്തിൽ 8,142.60 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.
"റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി കാരണം വിപണി അസ്ഥിരമായി തുടരാം. ആഗോള ഇക്വിറ്റിയിലെ പ്രവണത, ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം, ക്രൂഡ് ഓയിൽ വില എന്നിവ സമീപകാല പ്രവണതയെ നിർണ്ണയിക്കും," റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് ഹെഡ് മിതുൽ ഷാ പറഞ്ഞു.
"ആഗോള ഓഹരി വിപണികളിൽ നെഗറ്റീവ് വികാരങ്ങൾ നിലനിൽക്കുന്നു. യുദ്ധം നീണ്ടുനിൽക്കുകയും ക്രൂഡ് ഉയർന്ന തലത്തിൽ തുടരുകയും ചെയ്യുന്നിടത്തോളം കാലം ഒരു സുസ്ഥിരമായ റാലിക്ക് സാധ്യതയില്ല." ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു.