എൽഐസി ഐപിഒ യെ നോട്ടമിട്ട് സൂചികകൾ
നാല് ദിവസത്തെ തുടർച്ചയായ നഷ്ടം തൂത്തെറിഞ്ഞ ശേഷം ഇന്നലെ നിവർന്നു നിന്ന വിപണി ഇന്നും ആ പ്രവണത തുടരാനാണ് സാധ്യത. ദിവസ ചാർട്ടിൽ ഒരു ബുള്ളിഷ് കാൻഡിൽ കാണാനാവുന്നുണ്ട്. എൽ ഐസി ഐ പി ഒ യ്ക്ക് ഇന്നലെ സെബി അനുമതി ലഭിച്ചതോടെ ഇനി എന്നാണ് അത് വിപണിയിലെത്തുക എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. വിപണിയുടെ ചലനത്തെ അത് ഗണ്യമായി സ്വാധീനിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ വരും ദിവസങ്ങളിൽ നിഫ്റ്റി 16,100 - 16,200 തലത്തിലേക്ക് എത്താം. 15,850-15700-ൽ ശക്തമായ […]
നാല് ദിവസത്തെ തുടർച്ചയായ നഷ്ടം തൂത്തെറിഞ്ഞ ശേഷം ഇന്നലെ നിവർന്നു നിന്ന വിപണി ഇന്നും ആ പ്രവണത തുടരാനാണ് സാധ്യത. ദിവസ ചാർട്ടിൽ ഒരു ബുള്ളിഷ് കാൻഡിൽ കാണാനാവുന്നുണ്ട്.
എൽ ഐസി ഐ പി ഒ യ്ക്ക് ഇന്നലെ സെബി അനുമതി ലഭിച്ചതോടെ ഇനി എന്നാണ് അത് വിപണിയിലെത്തുക എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. വിപണിയുടെ ചലനത്തെ അത് ഗണ്യമായി സ്വാധീനിക്കും.
വിദഗ്ധരുടെ അഭിപ്രായത്തിൽ വരും ദിവസങ്ങളിൽ നിഫ്റ്റി 16,100 - 16,200 തലത്തിലേക്ക് എത്താം. 15,850-15700-ൽ ശക്തമായ പിന്തുണയുണ്ടാവും.
കഴിഞ്ഞ 33 സെഷനുകളിൽ നിഫ്റ്റി50 ഒരു ചെരിവിലൂടെ താഴേക്കിറങ്ങുകയായിരുന്നു. അതിന്റെ താഴ് വാരത്തിലെത്തിയ ഒരു കാഴ്ചയാണ് ഇന്നലെ, ചൊവ്വാഴ്ച, നമ്മൾ ദർശിച്ചത്.
ഇന്നലെ യുഎസ് വിപണി വീണ്ടും താഴ്ന്നു. ഡൗ ജോൺസ് 0.56% വും എസ് ആൻറ് പി 500 072% നാസ് ഡക് 0:39% വും നഷ്ടം രേഖപ്പെടുത്തി.
സിംഗപ്പൂർ നിഫ്റ്റി രാവിലെ 8.00 മണിക്ക് 29 പോയിന്റിന്റെ നേരിയ ഉയർച്ചയിൽ വ്യാപാരം നടക്കുന്നു. ഹാങ് സെങ് ഒഴികെ എല്ലാ സൗത്ത് ഏഷ്യൻ വിപണികളും അതുപോലെ തന്നെ.
"ചൊവ്വാഴ്ചത്തെ താഴ്ചയിൽ നിന്നും 300 പോയിന്റ് വീണ്ടെടുത്ത് നിഫ്റ്റി നാടകീയമായ ഒരു വീണ്ടെടുക്കലാണ് കാഴ്ചവെച്ചത്," എൽ കെ പി സെക്യൂരിറ്റീസിന്റെ മുതിർന്ന സാങ്കേതിക വിദഗ്ധനായ രൂപക് ഡെ പറഞ്ഞു. "ഉയർന്ന തലത്തിൽ 16,200-16,400 വരെ ഇത് ഇടക്കാലത്ത് പോയേക്കാം. 15, 800 ആണ് താഴെ ഒരു പിന്തുണയായി കാണുന്നത്.
സാങ്കേതിക വിശകലനം
ഗൗരവ് രത്നപാർഖി, ടെക്നിക്കൽ റിസർച്ച് തലവൻ, ഷെർഖാൻ പറയുന്നത് നിലവിലെ ബെയറിഷ് തള്ളലിനിടയിലും നിഫ്റ്റി വീണ്ടും താഴേക്ക് പോകാൻ ഒരു പ്രവണത കാണിച്ചു. എന്നാൽ, ദിവസ വ്യാപാരത്തിൽ 15,700 അത് തകർത്തെങ്കിലും താഴെ ശക്തമായ പിന്തുണ ലഭിച്ചു.
തുടർന്ന് , സെഷന്റെ അവസാനത്തോടെ സൂചിക ശക്തമായ ഒരു തിരിച്ചു വരവ് നടത്തി. അത് ദിവസ ചാർട്ടിൽ ഒരു ബുള്ളിഷ് ഔട്ട് സൈഡ് ബാർ രൂപീകരിക്കാനിടയായി,
15,800-15,700 നിഫ്റ്റിക്കൊരു പ്രധാന പിന്തുണയാണ്. സൂചിക 16,200 വരെ മുകളിലേക്ക് പോകാം; അതിനപ്പുറത്തേക്കുള്ള ഒരു ചാട്ടം കൂടുതൽ നേട്ടത്തിലേക്ക് നീങ്ങും.
മീഡിയ, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവ ഇന്ന് ശ്രദ്ധയാകർഷിക്കാനിടയുണ്ട്. ലോഹങ്ങളിൽ ലാഭമെടുപ്പിനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല,
1 ബിറ്റ് കൊയ്ൻ = 30,99,375
രൂപ (@7.50 am; വസിർ എക്സ്)
കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 4,940 രൂപ (മാർച്ച് 8)
ഡോളർ വില 76.98 രൂപ ( മാർച്ച് 8)