യുദ്ധത്തിന്റെ ഭീകരത വിപണിയെ കീഴടക്കുന്നു
റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ കൂടുതൽ ഉപരോധം ഏർപ്പെടുത്താനിടയുണ്ടെന്ന ഭീതിയിൽ ക്രൂഡ് ഓയിൽ കുതിച്ചു കയറുകയാണ്. ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനം കാണാൻ സാധിക്കും. ഈ ആകുലതയിൽ നിക്ഷേപകർ കൂടുതൽ വിറ്റഴിക്കാനാണ് സാധ്യത. മാത്രമല്ല, റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം അയയുന്ന ലക്ഷണമൊന്നും കാണുന്നുമില്ല. സൂചികകൾ കൂടുതൽ ചാഞ്ചാടി നിൽക്കാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോള വിപണി സസൂക്ഷ്മം വീക്ഷിച്ചു വേണം ഓരോ ചുവടും വെയ്ക്കാൻ. ആഭ്യന്തര സംഭവവികാസങ്ങൾക്കും ചെവിയോർത്തിരിക്കണം. ഉത്തരേന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പുഫലങ്ങൾ 10-ന് വരാനിരിക്കുന്ന കാര്യം മറക്കണ്ട. […]
റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ കൂടുതൽ ഉപരോധം ഏർപ്പെടുത്താനിടയുണ്ടെന്ന ഭീതിയിൽ ക്രൂഡ് ഓയിൽ കുതിച്ചു കയറുകയാണ്. ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനം കാണാൻ സാധിക്കും. ഈ ആകുലതയിൽ നിക്ഷേപകർ കൂടുതൽ വിറ്റഴിക്കാനാണ് സാധ്യത.
മാത്രമല്ല, റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം അയയുന്ന ലക്ഷണമൊന്നും കാണുന്നുമില്ല.
സൂചികകൾ കൂടുതൽ ചാഞ്ചാടി നിൽക്കാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോള വിപണി സസൂക്ഷ്മം വീക്ഷിച്ചു വേണം ഓരോ ചുവടും വെയ്ക്കാൻ. ആഭ്യന്തര സംഭവവികാസങ്ങൾക്കും ചെവിയോർത്തിരിക്കണം. ഉത്തരേന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പുഫലങ്ങൾ 10-ന് വരാനിരിക്കുന്ന കാര്യം മറക്കണ്ട.
റഷ്യൻ ക്രൂഡ് നിരോധിച്ചേക്കുമെന്ന ആശങ്കയിൽ ഇന്നലെ വിലയുയർന്നത് ബാരലിന് 139 ഡോളർ വരെയാണ്. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിക്കുമ്പോൾ ബ്രെന്റ് ക്രൂഡ് വില 99 ഡോളറായിരുന്നു. 2008 ലോക സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ക്രൂഡ് ഓയിൽ ഇതിലും കൂടുതലുയർന്ന് 145 ഡോളർ വരെയെത്തിയത്.
ഡൗ ജോൺസും ഇന്നലെ കുത്തനെ 2.37% ഇടിയുന്നതാണ് കണ്ടത്. എസ് ആൻറ് പി 500 2.93% വും നാസ് ഡക് 3.62% വും തകർന്നു.
സിങ്കപ്പൂർ നിഫ്റ്റി രാവിലെ 8.00 ന് 78 പോയിന്റ് താഴ്ചയിലാണ്.
ചരക്ക് വില കൂടിവരുന്നത് പണപ്പെരുപ്പത്തിന് വഴിവെക്കും. ഇത് ആർബിഐയെ മുൻപ് കണക്കുകൂട്ടിയതിലും നേരത്തെ തന്നെ പലിശ നിരക്ക് കൂട്ടാൻ പ്രേരിപ്പിച്ചേക്കാം.
"റഷ്യ-യുക്രൈൻ യുദ്ധവും ക്രൂഡിന്റെ വിലക്കയറ്റവും ഒരശാന്തി പരത്തിയിട്ടുണ്ട്", 99 ഇക്വിറ്റിയുടെ രാഹുൽ ശർമ പറഞ്ഞു. മാർക്കറ്റ് ഒന്ന് ലെവലാവുന്നതുവരെ പുതിയ ഇടപാടുകളൊന്നും നടത്താതെ, കയ്യിലുള്ള പണം വളരെ സൂക്ഷിച്ച് ചിലവഴിക്കണം. ഓയിൽ, വാതകം, ബാങ്ക്, ഐടി, ലോഹങ്ങൾ എന്നീ മേഖലകളൊക്കെ ശ്രദ്ധിക്കണം".
ഡോളർ - രൂപ 77.20 വരെ എത്തിയതാണ് മറ്റൊരു വലിയ ആശങ്ക. താങ്കളാഴ്ച രൂപ 84 പൈസ കുത്തനെ ഇടിഞ്ഞ് 77.01 ൽ എത്തി. പണപ്പെരുപ്പും വ്യാപാരക്കമ്മിയും ഉയരാൻ എല്ലാ സാധ്യതയുമുണ്ടെന്നാണ് പണവിനിമയ വ്യാപാരികൾ പറയുന്നത്. വിദേശപണത്തിന്റെ തുടർച്ചയായുള്ള പുറത്തോട്ടൊഴുക്കും നിക്ഷേപകരുടെ മനസ്സിടിയാൻ കാരണമായിട്ടുണ്ട്.
സാങ്കേതികമായി, നിഫ്റ്റി ഒരു 'ഹാമർ കാൻഡിൽ ' രൂപീകരണത്തിലാണ്. വിശാലമായ അർത്ഥത്തിൽ അത് നല്ലതാണ്. ഒരു തിരിച്ചുവരവിന് സാദ്ധ്യത തെളിയുന്നുണ്ട്. നിഫ്റ്റിക്ക് 16,000 -നപ്പുറത്തേക്ക് ചാടിക്കടക്കാനായാൽ, അത് 16200 -16300 തലത്തിലേക്കെത്താം. മറിച്ച് 15700 ൽ ലഭിക്കുന്ന പിന്തുണ പിന്നിട്ടാൽ അതിനു താഴെ 15600- 15550 വരെ ഇടിയാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്", കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് തലവനായ ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ സ്വർണവില ഇന്നലെ പവന് 800 രൂപ വർദ്ധിച്ച് 39,520 രൂപയിലെത്തി.