ആശങ്ക തുടരുന്നു; തുടർച്ചയായി അഞ്ചാം സെഷനിലും സൂചികകൾ താഴേക്ക്
മുംബൈ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം നിക്ഷേപകരെ പിന്നോട്ടടിക്കുന്നതിനാൽ ദുർബലമായ ആഗോള പ്രവണതകൾക്കൊപ്പം സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച തുടർച്ചയായ അഞ്ചാം സെഷനിലും ഇടിഞ്ഞു. ഉച്ചക്ക് 12.00 മണിക്ക് ബിഎസ്‌ഇ സെൻസെക്‌സ് ദുർബലമായി ആരംഭിച്ചതിനു ശേഷം 425.08 പോയിന്റ് ( 0.80%) ഇടിഞ്ഞ് 52,417.67 ലെത്തി. നിഫ്റ്റിയാകട്ടെ 143.50 പോയിന്റ് (0.90%) ഇടിഞ്ഞ് 15,719.65-ലും. തിങ്കളാഴ്ച സെൻസെക്‌സ് 1,491.06 പോയിന്റ് (2.74%) താഴ്ന്ന് 52,842.75ലും നിഫ്റ്റി 382.20 പോയിന്റ് (2.35%) ഇടിഞ്ഞ് 15,863.15ലും ക്ലോസ് ചെയ്തിരുന്നു. സെൻസെക്സിൽ മാരുതി […]
മുംബൈ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം നിക്ഷേപകരെ പിന്നോട്ടടിക്കുന്നതിനാൽ ദുർബലമായ ആഗോള പ്രവണതകൾക്കൊപ്പം സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച തുടർച്ചയായ അഞ്ചാം സെഷനിലും ഇടിഞ്ഞു.
ഉച്ചക്ക് 12.00 മണിക്ക് ബിഎസ്‌ഇ സെൻസെക്‌സ് ദുർബലമായി ആരംഭിച്ചതിനു ശേഷം 425.08 പോയിന്റ് ( 0.80%) ഇടിഞ്ഞ് 52,417.67 ലെത്തി.
നിഫ്റ്റിയാകട്ടെ 143.50 പോയിന്റ് (0.90%) ഇടിഞ്ഞ് 15,719.65-ലും.
തിങ്കളാഴ്ച സെൻസെക്‌സ് 1,491.06 പോയിന്റ് (2.74%) താഴ്ന്ന് 52,842.75ലും നിഫ്റ്റി 382.20 പോയിന്റ് (2.35%) ഇടിഞ്ഞ് 15,863.15ലും ക്ലോസ് ചെയ്തിരുന്നു.
സെൻസെക്സിൽ മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ 2.13 ശതമാനം വരെ ഇടിഞ്ഞു. എന്നാൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻടിപിസി, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
"പെട്രോളിയത്തിന്റെ തുടർച്ചയായ ഉയർച്ചയും ദുർബലമായ ആഗോള സൂചനകളെയും തുടർന്ന് ഇന്ത്യൻ വിപണിയും ലോക വിപണിയും തിങ്കളാഴ്ച വൻതോതിൽ തകർച്ച നേരിട്ടു. ക്രൂഡ് ഓയിലിന്റെ വില വർദ്ധനവ് വിപണികളെ പിടിച്ചു കുലുക്കി. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ചുമത്തപ്പെടുമെന്നു നിക്ഷേപകർ ഭയപ്പെടുന്നു," ഹെം സെക്യൂരിറ്റീസ് പിഎംഎസ് തലവൻ മോഹിത് നിഗം പറഞ്ഞു.
ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ മിഡ്-സെഷൻ ഡീലുകളിൽ താഴ്ന്ന നിലയിലാണ്.
യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞ് നെഗറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്തു.
ബ്രെന്റ് ക്രൂഡ് 2.50 ശതമാനം ഉയർന്ന് ബാരലിന് 126.1 ഡോളറിലെത്തി.
"ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമായതിനാൽ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുകയും സുരക്ഷിതമായ ആസ്തികൾ സംഭരിക്കുകയും ചെയ്തതിനാൽ യുഎസ് ഇക്വിറ്റികൾ ഇടിഞ്ഞു". നാസ് ഡാക് 3.6 ശതമാനം ഇടിഞ്ഞതായി റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ അറ്റ അടിസ്ഥാനത്തിൽ 7,482.08 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.