യുക്രൈൻ യുദ്ധവും തെരഞ്ഞെടുപ്പ് ഫലവും കാത്ത് വിപണികൾ
യുക്രേനിയയിൽ തുടരുന്ന യുദ്ധത്തിന്റെയും മാർച്ച് 10 ന് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും പശ്ചാത്തലത്തിൽ വിപണി അത്യധികം ചാഞ്ചാടി നിൽക്കാനാണ് സാദ്ധ്യത കാണുന്നത്. നിക്ഷേപകരാകട്ടെ ആഗോള വിപണിയെ ചുവടുപിടിച്ച് കൂട്ടത്തോടെ വിൽപനക്കെത്തുന്നു. വിതരണം പോലും ആശങ്കയിലുള്ളപ്പോഴും ഏതു നിമിഷവും ഉയരാൻ സാദ്ധ്യതയുള്ള എണ്ണവില പണപ്പെരുപ്പം കൂട്ടുമോയെന്ന ഭീതി ജനങ്ങളിലുയർത്തുന്നു. നീണ്ടു പോകുന്ന യുദ്ധം സമീപ കാല സാദ്ധ്യതകളെ നിക്ഷേപകരുടെ മനസിൽ നിന്ന് തുടച്ചു മാറ്റുകയാണ്. ചരക്കുകളുടെ വിലവർദ്ധനയും രൂപയുടെ ഇടിവും അതിൽ ആശ്രയിക്കുന്ന കോർപറേറ്റുകളെ ആശ്രയങ്കയിലാഴ്ത്തുന്നു. അമേരിക്കയിൽ […]
യുക്രേനിയയിൽ തുടരുന്ന യുദ്ധത്തിന്റെയും മാർച്ച് 10 ന് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും പശ്ചാത്തലത്തിൽ വിപണി അത്യധികം ചാഞ്ചാടി നിൽക്കാനാണ് സാദ്ധ്യത കാണുന്നത്.
നിക്ഷേപകരാകട്ടെ ആഗോള വിപണിയെ ചുവടുപിടിച്ച് കൂട്ടത്തോടെ വിൽപനക്കെത്തുന്നു.
വിതരണം പോലും ആശങ്കയിലുള്ളപ്പോഴും ഏതു നിമിഷവും ഉയരാൻ സാദ്ധ്യതയുള്ള എണ്ണവില പണപ്പെരുപ്പം കൂട്ടുമോയെന്ന ഭീതി ജനങ്ങളിലുയർത്തുന്നു.
നീണ്ടു പോകുന്ന യുദ്ധം സമീപ കാല സാദ്ധ്യതകളെ നിക്ഷേപകരുടെ മനസിൽ നിന്ന് തുടച്ചു മാറ്റുകയാണ്. ചരക്കുകളുടെ വിലവർദ്ധനയും രൂപയുടെ ഇടിവും അതിൽ ആശ്രയിക്കുന്ന കോർപറേറ്റുകളെ ആശ്രയങ്കയിലാഴ്ത്തുന്നു.
അമേരിക്കയിൽ നിന്നുള്ള വാർത്തകളും അത്ര ശുഭകരമല്ല.
രാവിലെ തന്നെ സിങ്കപ്പൂർ നിഫ്റ്റി 334 പോയിന്റ് താഴെയാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റിയുടെ ഇപ്പോഴുള്ള പോക്ക് സമീപഭാവിയിൽ തന്നെ അത് 16,000-ത്തിനും താഴെ ചെന്നു വീഴുമോയെന്ന് ചിന്തിപ്പിക്കുന്നു. 16,100-16,000 ലെവലിൽ ഒരു പിന്തുണ കിട്ടിയേക്കാം. മുന്നോട്ട് 16,500 ലും. വിശാലമായ സമ്പദ്ഘടനയുടെ കണക്കിൽ നോക്കിയാൽ നിക്ഷേപകർ ചൈനയുടെയും അമേരിക്കയുടെയും പണപ്പെരുപ്പ കണക്കുകളിലാണ് ഏറെയും ശ്രദ്ധിച്ചിരിക്കുന്നത്.
എണ്ണയ്ക്കും മറ്റ് ചരക്കുകൾക്കും വില കുതിച്ചുയരുന്ന ഈ ഘട്ടത്തിൽ പണപ്പെരുപ്പത്തെക്കുറിച്ചുള്ള കണക്കുകൾ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളിൽ ഒരു പ്രധാന ഘടകമായിരിക്കും.
വിപണി ആടിയുലയുന്ന ഈ സാഹചര്യത്തിൽ വളരെ കരുതലോടെ, തെരഞ്ഞെടുത്ത ഓഹരികൾ മാത്രമെ വാങ്ങാവൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
"സാങ്കേതികമായി നോക്കിയാൽ , ശക്തമായ തിരിച്ചു വരവിനു ശേഷം നിഫ്റ്റി 16,000-ൽ പ്രതിരോധം നേരിട്ടു. അത് തകർക്കാൻ ശ്രമിച്ചെങ്കിലും തുടരെയുള്ള ലാഭമെടുപ്പിൽ തോറ്റു പിന്മാറുകയായിരുന്നു", കൊട്ടക് സെക്യൂരിറ്റീസിന്റെ ഡെപൂട്ടി വൈസ് പ്രസിഡന്റ് അമാൽ അത്തവാലെ പറഞ്ഞു.
വ്യാപാരികൾക്ക് 16,350-16,400 ലായിരിക്കും അടുത്ത പ്രതിരോധം നേരിടേണ്ടി വരിക. അത് തകർത്താൽ, 16550 വരെ പോകാം; വീണ്ടും പോയാൽ 16700 വരെ ചെന്നു നിൽക്കാനും മതി.
അതേസമയം, സൂചിക 16350 ന് താഴെ തുടരുന്നിടത്തോളം കാലം വിൽപന സമ്മർദ്ദം ഏറി വരും. ആ തിരുത്തൽ 16000-15900 വരെ തുടരാനും സാദ്ധ്യതയുണ്ട്.