എൽഐസി-യിൽ 20% എഫ്‌ഡിഐ അനുവദിച്ച് കാബിനറ്റ്
ഡെൽഹി: എൽഐസി-യിൽ ഓട്ടോമാറ്റിക് റൂട്ടിൽ 20% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ് ഡി ഐ) കേന്ദ്രമന്ത്രിസഭ അനുമതി നൽകിയാതായി വാർത്താകേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ് ഡി ഐക്ക് അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു. വിദേശ നിക്ഷേപകർ മെഗാ ഐപിഒയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ, നിലവിലുള്ള 1956-ലെ എൽഐസി നിയമം ഒരു സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനായ എൽഐസിയിൽ […]
ഡെൽഹി: എൽഐസി-യിൽ ഓട്ടോമാറ്റിക് റൂട്ടിൽ 20% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ് ഡി ഐ) കേന്ദ്രമന്ത്രിസഭ അനുമതി നൽകിയാതായി വാർത്താകേന്ദ്രങ്ങൾ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ് ഡി ഐക്ക് അനുമതി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു.
വിദേശ നിക്ഷേപകർ മെഗാ ഐപിഒയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ, നിലവിലുള്ള 1956-ലെ എൽഐസി നിയമം ഒരു സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനായ എൽഐസിയിൽ വിദേശ നിക്ഷേപത്തിന് എന്തെങ്കിലും പ്രത്യേക വ്യവസ്ഥകൾ നിർദ്ദേശിക്കാൻ അനുവദിക്കുന്നില്ല.
നിലവിലെ എഫ് ഡി ഐ നയം അനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി 20% താഴെയാണ്. എൽഐസി, മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.
നിലവിലെ എഫ് ഡി ഐ നയം അനുസരിച്ച്, 74 ശതമാനം വിദേശ നിക്ഷേപം ഇൻഷുറൻസ് മേഖലയിൽ ഓട്ടോമാറ്റിക് റൂട്ടിൽ (വിദേശ നിക്ഷേപകനോ ഇന്ത്യൻ കമ്പനിക്കോ റിസർവ് ബാങ്കിൽ നിന്നോ ഇന്ത്യൻ സർക്കാരിൽ നിന്നോ മുൻകൂർ അനുമതി ആവശ്യമില്ല) അനുവദനീയമാണ്. എന്നിരുന്നാലും, ഈ നിയമങ്ങൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ബാധകമല്ല. പ്രത്യേക എൽഐസി ആക്ട് വഴിയാണ് ഇത് നിയന്ത്രിക്കപ്പെടുന്നത്.
സെബിയുടെ നിയമങ്ങൾ അനുസരിച്ച്, എഫ് പി ഐയും എഫ് ഡി ഐയും പബ്ലിക്ക് ഓഫറിനു കീഴിൽ അനുവദനീയമാണ്. എന്നിരുന്നാലും, എൽഐസി ആക്ടിൽ വിദേശ നിക്ഷേപക പങ്കാളിത്തം ഇല്ല. വിദേശ നിക്ഷേപങ്ങൾക്കുള്ള വ്യവസ്ഥയ്ക്കായി നിർദ്ദിഷ്ട എൽഐസി ഐപിഒയെ സെബിയുടെ മാനദണ്ഡങ്ങളുമായി പരിശോധിക്കേണ്ടതുണ്ട്.
എൽഐസിയുടെ ഐപിഒ-യ്ക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അടുത്ത മാസം മാർച്ചിൽ ഓഹരി വിൽപ്പന നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ്.
രാജ്യത്തെ എക്കാലത്തെയും വലിയ പബ്ലിക് ഓഫറിന് വേദിയൊരുക്കി എൽഐസി ഫെബ്രുവരി 13-നാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സെബിയിൽ ഫയൽ ചെയ്തത്. സർക്കാരിന്റെ 5 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 63,000 കോടി രൂപ സമാഹരിക്കാനാണ് കോർപറേഷന്റെ ശ്രമം.
31.6 കോടിയിലധികം വരുന്ന ഓഹരികൾ പ്രാരംഭ പബ്ലിക് ഓഫറിലൂടെ മാർച്ചിൽ വിപണിയിൽ എത്താൻ സാധ്യതയുണ്ട്.
എൽഐസി ഇൻഷുറൻസ് ജീവനക്കാർക്കും പോളിസി ഉടമകൾക്കും തറ വിലയേക്കാൾ കിഴിവ് ഓഹരികളിൽ ലഭ്യമാകും.
ഡ്രാഫ്റ്റ് അനുസരിച്ച്, എൽഐസിയുടെ എംബഡഡ് മൂല്യം, അതായത് ഒരു ഇൻഷുറൻസ് കമ്പനിയിലെ ആകെ ഓഹരി ഉടമകളുടെ മൂല്യം 2021 സെപ്റ്റംബർ 30 വരെ ഏകദേശം 5.4 ലക്ഷം കോടി രൂപയാണ്. എൽഐസിയുടെ വിപണി മൂല്യം ഡ്രാഫ്റ്റിൽ വെളിപ്പെടുത്തുന്നില്ലെങ്കിലും, വ്യവസായ നിലവാരമനുസരിച്ച് ഇത് ഏകദേശം എംബഡഡ് മൂല്യത്തിന്റെ മൂന്നിരട്ടി അല്ലെങ്കിൽ ഏകദേശം 16 ലക്ഷം കോടി രൂപയാണ്.
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസി . ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, എൽഐസിയുടെ വിപണി ആർഐഎൽ, ടിസിഎസ് തുടങ്ങിയ മുൻനിര കമ്പനികളുടെ മൂല്യവുമായി താരതമ്യപ്പെടുത്താവുന്നതാണ്.
ഇതുവരെ, 2021 ൽ പേടിഎമ്മിന്റെ ഐപിഒയിൽ നിന്ന് സമാഹരിച്ച 18,300 കോടി രൂപയായിരുന്നു എക്കാലത്തെയും വലിയ തുക. കോൾ ഇന്ത്യ (2010) ഏകദേശം 15,500 കോടി രൂപ, റിലയൻസ് പവർ (2008) 11,700 കോടി രൂപ എന്നിവയാണ് മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റുള്ളവ.