ഡോൺബാസിൽ ചെമ്പട ഇറങ്ങിയതായി സിഎൻഎൻ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ യുക്രൈനിന്റെ കിഴക്കൻ പ്രവിശ്യയായ ഡോൺബാസിൽ പട്ടാളത്തെ ഇറക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഡോൺബസിലെ രണ്ടു പ്രദേശങ്ങൾ യുക്രൈനിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുക്രൈനിൽ നിന്നും ഈ പ്രദേശങ്ങളെ സംരക്ഷിക്കാനായാണ് പട്ടാളത്തെ ഇറക്കിയതെന്നു റഷ്യ പറഞ്ഞു. ദേശീയ അവധിദിവസമായ ഡിഫന്‍ഡര്‍ ഓഫ് ഫാദര്‍ലാന്‍ഡ് ദിനത്തില്‍ റഷ്യ കീവിലെ തങ്ങളുടെ എംബസിയില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ക്രെംലിന്‍ മതിലിനോടു ചേര്‍ന്ന് സൈനികര്‍ ചുവന്ന പൂക്കള്‍ വിതറി. അതേസമയം പ്രസിഡന്റ് പുടിന്‍ […]

Update: 2022-02-23 22:44 GMT

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ യുക്രൈനിന്റെ കിഴക്കൻ പ്രവിശ്യയായ ഡോൺബാസിൽ പട്ടാളത്തെ ഇറക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഡോൺബസിലെ രണ്ടു പ്രദേശങ്ങൾ യുക്രൈനിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുക്രൈനിൽ നിന്നും ഈ പ്രദേശങ്ങളെ സംരക്ഷിക്കാനായാണ് പട്ടാളത്തെ ഇറക്കിയതെന്നു റഷ്യ പറഞ്ഞു.

ദേശീയ അവധിദിവസമായ ഡിഫന്‍ഡര്‍ ഓഫ് ഫാദര്‍ലാന്‍ഡ് ദിനത്തില്‍ റഷ്യ കീവിലെ തങ്ങളുടെ എംബസിയില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു.

ക്രെംലിന്‍ മതിലിനോടു ചേര്‍ന്ന് സൈനികര്‍ ചുവന്ന പൂക്കള്‍ വിതറി. അതേസമയം പ്രസിഡന്റ് പുടിന്‍ യുദ്ധങ്ങളില്‍പ്പെട്ട് മരണമടഞ്ഞവരെ സ്മരിച്ചു.

യുക്രൈനില്‍ ഉടന്‍ ഉണ്ടായേക്കാവുന്ന റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഭയം വര്‍ധിച്ചുവരികയാണ്. അതേസമയം കിഴക്കന്‍ യുക്രൈനിലെ വിമത നേതാക്കള്‍ യുക്രൈനിയന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ റഷ്യയോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ റഷ്യയ്ക്ക് ഭീഷണിയാണെന്നുള്ള വാദം യുക്രേനിയന്‍ പ്രസിഡന്റ് നിരസിക്കുകയും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യുക്രൈന്‍ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ റഷ്യയുടെ യുഎന്‍ അംബാസിഡര്‍ വാസിലി നെബന്‍സിയയ്ക്ക് അയച്ച കത്തില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തിര യോഗം നടത്താന്‍ ആവശ്യപ്പെട്ടു.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യുക്രൈനിലേക്ക് സൈനികരെ അയയ്ക്കുമെന്ന കാര്യം അനിശ്ചിതാവസ്ഥയില്‍ നില്‍ക്കെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അവര്‍ അറിയിച്ചു.

ബ്രെന്റ് ക്രൂഡ്ഓയിൽ വില ഇതിനിടെ കുതിച്ചു കയറി ബാരലിന് $99.74 -ൽ എത്തി.

Tags:    

Similar News