ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങള്‍ക്ക് തീരുവ മാറ്റി യുഎഇ കരാർ
ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ വ്യാപാര ഉടമ്പടി പ്രകാരം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് യുഎഇ തീരുവ ചുമത്തില്ലെന്ന് വാണിജ്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്‌മണ്യം. തീരുവയില്ലാതെയുള്ള ഇറക്കുമതി ഇന്ത്യയിലെ ആഭരണ നിര്‍മ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനമാകും. ഈ കരാറിലൂടെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 200 ടണ്‍ വരെ സ്വര്‍ണം ഇറക്കുമതിക്ക് തീരുവയിൽ ഒരു ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ പ്രതിവര്‍ഷം 800 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുഎഇയില്‍ […]
ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ വ്യാപാര ഉടമ്പടി പ്രകാരം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് യുഎഇ തീരുവ ചുമത്തില്ലെന്ന് വാണിജ്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്‌മണ്യം. തീരുവയില്ലാതെയുള്ള ഇറക്കുമതി ഇന്ത്യയിലെ ആഭരണ നിര്‍മ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനമാകും.
ഈ കരാറിലൂടെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 200 ടണ്‍ വരെ സ്വര്‍ണം ഇറക്കുമതിക്ക് തീരുവയിൽ ഒരു ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ പ്രതിവര്‍ഷം 800 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുഎഇയില്‍ നിന്ന് മാത്രം 70 ടണ്‍ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്തു.
ഇന്ത്യന്‍ ആഭരണങ്ങളുടെ ഇറക്കുമതിക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന അഞ്ച് ശതമാനം തീരുവയാണ് ഇപ്പോള്‍ പൂജ്യത്തിലേക്ക് പോയതെന്ന് ബി വി ആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു.
നിര്‍ദ്ദിഷ്ട താരിഫുകളില്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഒരു അളവ് ഇറക്കുമതിക്കുള്ള ക്വാട്ടയാണ് ടിആര്‍ക്യൂ (TRQ). ക്വാട്ട എത്തിയ ശേഷം, അധിക ഇറക്കുമതിക്ക് താരിഫ് ബാധകമാണ്. ചെമ്പ്, പോളിയെത്തിലീന്‍, പോളിപ്രൊപ്പലിൻ എന്നിവയ്ക്കും ടിആര്‍ക്യൂ ഉണ്ടാകും.
ഇന്ത്യയും യുഎഇയും ഒപ്പുവച്ച ഈ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഏപ്രിലിലോ അല്ലെങ്കില്‍ മെയ് മാസത്തിലോ നിലവില്‍ വന്നേക്കാം. സെന്‍സിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതിനായി, ഈ കരാറിന്റെ പരിധിയില്‍ നിന്ന് ഇന്ത്യ ചില വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ചായ, കാപ്പി, പഞ്ചസാര, പുകയില, പെട്രോളിയം മെഴുക്, കോക്ക്, സോപ്പുകള്‍, പ്രകൃതിദത്ത റബ്ബര്‍, ടയറുകള്‍, പാദരക്ഷകള്‍, സംസ്‌കരിച്ച മാര്‍ബിളുകള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, അലുമിനിയം സ്‌ക്രാപ്പ്, ചെമ്പ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോ, ഓട്ടോ ഘടകങ്ങള്‍, പ്രൊഡക്ഷന്‍-ലിങ്ക്ഡ് പ്രോത്സാഹന പദ്ധതി കീഴിലുള്ള സെക്ടറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച ഈ കരാര്‍ ഇരുവഴിയുള്ള വാണിജ്യത്തെ സഹായിക്കും. ഇത് വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിലെത്തിക്കുകയും പ്ലാസ്റ്റിക്, തുകല്‍, ഫാര്‍മ, വസ്ത്രങ്ങള്‍ പോലുള്ള മേഖലകളില്‍ ഏകദേശം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
കരാര്‍ പ്രകാരം, യുഎഇ 90 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും തീരുവയില്ലാതെ അവരുടെ വിപണിയില്‍ സ്വീകരിക്കും. അഞ്ച് വര്‍ഷം കൊണ്ട് ഇത് 99 ശതമാനത്തിലെത്തും. അതുപോലെ, ഇന്ത്യ തങ്ങളുടെ കയറ്റുമതിയുടെ 80 ശതമാനത്തിനും തീരുവയില്ലാതെയാക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 90 ശതമാനമായി ഉയരും.