സ്റ്റാർട്ടപ്പുകൾക്കായ് ഇക്വിറ്റി ഫണ്ട് രൂപീകരിക്കും: രാജീവ് ചന്ദ്രശേഖർ
ഡെൽഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ ഒരു പുതിയ ഇക്വിറ്റി ഫണ്ട് രൂപീകരിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു. സർക്കാരിന് 20 ശതമാനം മാത്രം ഓഹരിയുള്ള ഈ ഇക്വിറ്റി ഫണ്ട് സംരംഭകര്‍ക്ക് അധിക മൂലധന പിന്തുണ നല്‍കുന്നതിനായിട്ടുള്ളതാണ്. സ്വകാര്യ ഫണ്ട് മാനേജര്‍മാറായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശനിയാഴ്ച പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നേരത്തെ തന്നെ നടത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ഫണ്ട് […]
ഡെൽഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ ഒരു പുതിയ ഇക്വിറ്റി ഫണ്ട് രൂപീകരിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു.
സർക്കാരിന് 20 ശതമാനം മാത്രം ഓഹരിയുള്ള ഈ ഇക്വിറ്റി ഫണ്ട് സംരംഭകര്‍ക്ക് അധിക മൂലധന പിന്തുണ നല്‍കുന്നതിനായിട്ടുള്ളതാണ്. സ്വകാര്യ ഫണ്ട് മാനേജര്‍മാറായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശനിയാഴ്ച പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നേരത്തെ തന്നെ നടത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് മറ്റേതൊരു സ്വകാര്യ ഫണ്ടിന്റെയും മാതൃകയിലായിരിക്കും. ഇത് ഇപ്പോഴുള്ളതിന് പുറമേ ആവശ്യമായ സ്വകാര്യ ഇക്വിറ്റി മൂലധനം സൃഷ്ടിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നടത്തിയ പരിപാടിയില്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
കാലാവസ്ഥാ പ്രവര്‍ത്തനം, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഫാര്‍മ, അഗ്രി-ടെക് തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പിന്തുണയുള്ള ഫണ്ടുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.
സ്റ്റാര്‍ട്ടപ്പുകളെ അവരുടെ മൂലധന ആവശ്യകത നിറവേറ്റാന്‍ സഹായിക്കുന്നതിന് വേണ്ടി സർക്കാർ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌ക്കീം എന്നയൊരു പദ്ധതിക്കു 945 കോടി രൂപ അനുവദിച്ചട്ടുണ്ട്.
കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
"ഒരു വ്യവസായി ആവാനുള്ള സന്ദർഭമാണിത്; ഒരു സംരംഭകനാകാനുള്ള മികച്ച സമയവും", അദ്ദേഹം പറഞ്ഞു.
"ഈ പദ്ധതി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നമ്മുടെ സര്‍ക്കാരിന്റെയും ഒരു സമ്പൂര്‍ണ്ണ ദൗത്യമാണ്. സ്റ്റാര്‍ട്ട്-അപ്പ് വ്യവസ്ഥയുടെ വിപുലീകരണം, അതിന് ധനസഹായം നൽകുക, അതിനു വേണ്ട ഊർജം പകരുക, സ്റ്റാര്‍ട്ടപ്പില്‍ പുതുമകള്‍ സൃഷ്ടിക്കുക എന്നിവയെല്ലാം സര്‍ക്കാരിന്റെ ദൗത്യമാണ്," അദ്ദേഹം തുടർന്നു.
കൊവിഡിന് ശേഷമുള്ള സാഹചര്യത്തില്‍ ഇത്തരം ആവശ്യമായ സാമ്പത്തിക പദ്ധതികള്‍ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.