വിപണി ഇന്നും ദുർബലമായി തുടരാൻ സാധ്യത
യു എസ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കയും വിപരീതമായ ആഗോള സാഹചര്യങ്ങളും മൂലം ഇന്ത്യന്‍ വിപണി ദുര്‍ബലമായി തുടരും. നാല് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യു എസ് പണപ്പെരുപ്പം. ഇത് ഉപഭോക്താക്കൾക്ക് തികച്ചും പ്രതികൂലമായതും ശമ്പള വര്‍ധനവ് ഇല്ലാതെയാക്കുകയും ചെയ്തിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലുടനീളം പലിശ നിരക്ക് ഉയർത്താനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. കുറഞ്ഞ പലിശ നിരക്കും, വലിയ തോതിലുള്ള പണത്തിന്റെ ഒഴുക്കും സാമ്പത്തിക സ്ഥിരതയെ അപകടത്തിലാക്കുമെന്ന മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ […]
യു എസ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കയും വിപരീതമായ ആഗോള സാഹചര്യങ്ങളും മൂലം ഇന്ത്യന്‍ വിപണി ദുര്‍ബലമായി തുടരും.
നാല് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യു എസ് പണപ്പെരുപ്പം. ഇത് ഉപഭോക്താക്കൾക്ക് തികച്ചും പ്രതികൂലമായതും ശമ്പള വര്‍ധനവ് ഇല്ലാതെയാക്കുകയും ചെയ്തിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലുടനീളം പലിശ നിരക്ക് ഉയർത്താനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍.
കുറഞ്ഞ പലിശ നിരക്കും, വലിയ തോതിലുള്ള പണത്തിന്റെ ഒഴുക്കും സാമ്പത്തിക സ്ഥിരതയെ അപകടത്തിലാക്കുമെന്ന മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ പ്രസ്‌താവനയിൽ വ്യാപാരികളും ആശങ്കാകുലരാണ്.
ഒരു ആഗോളവത്കൃത ലോകത്ത് എല്ലാ സെന്‍ട്രല്‍ ബാങ്കുകളുടെയും പ്രശ്‌നം വില സ്ഥിരത നിലനിർത്തുക, വളര്‍ച്ചയേയും തൊഴിലിനേയും പിന്തുണയ്ക്കുക, സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുക എന്നിവയായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യുഎസ് വിപണി വെള്ളിയാഴ്ച വന്‍ വിറ്റഴിക്കലിനാണ് സാക്ഷ്യം വഹിച്ചത്. അനന്തര ഫലമായി ഡൗ ജോണ്‍സ് 1.43 ശതമാനവും എസ് ആന്‍ഡ് പി 500 1.90 ശതമാനവും നാസ്ഡാക്ക് 2.78 ശതമാനവും ഇടിഞ്ഞു.
സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 65 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നുകൊണ്ടിരിക്കുന്നത്.
"രൂപ ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന സമ്പദ്ഘടനയിൽ എല്ലാ കറൻസികളും സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആര്‍ ബി ഐയുടെ നിലപാടുകള്‍ക്കിടിലും ഇന്ത്യന്‍ പലിശനിരക്ക് വര്‍ധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇത് ഓഹരി നിക്ഷേപകര്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കും. വലിയതോതിലുള്ള ഈ ചാഞ്ചാട്ടം ലാര്‍ജ് കാപുകളേക്കാള്‍ സ്മാള്‍ കാപ്/ മിഡ് കാപുകളെ ബാധിച്ചേക്കാം. ഗുണനിലവാരമുള്ള ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ നിക്ഷേപ നില കെട്ടിപ്പടുക്കാന്‍ ഉദ്ദോശിക്കുന്ന നിക്ഷേപകര്‍ അസ്ഥിരതയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ് ഉപയോഗിക്കുന്നതാണ് നല്ലത്. മികച്ച പൊതുമേഖലാ ബാങ്കുകള്‍ അടകക്കമുള്ള ബാങ്കിംഗ് മേഖല, ചരക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, മൂലധന വസ്തുക്കള്‍, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ പോസിറ്റായി തുടരുന്ന മേഖലകളാണ്." ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ നവീന്‍ കുല്‍ക്കര്‍ണി പറഞ്ഞു.
ഫെബ്രുവരി ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) 14,935 കോടി രൂപ പിന്‍വലിച്ചു. തുടര്‍ച്ചയായ നാലാം മാസവും എഫ് പി ഐകള്‍ മൊത്ത വില്‍പ്പനക്കാരാണ്.
സാങ്കേതിക വിശകലനം
"സാങ്കേതികമായി, 50 ദിവസത്തെ എസ് എം എയ്ക്ക് അടുത്ത് നിയന്ത്രണമില്ലാത്ത അവസ്ഥയ്ക്ക് സൂചിക സാക്ഷ്യം വഹിക്കുന്നു. എന്നിരുന്നാലും, പ്രതിദിന ചാര്‍ട്ടുകളിലും പ്രതിവാര ചാര്‍ട്ടുകളിലും, ഇത് ഉയര്‍ന്ന അടിത്തറ രൂപീകരണം നിലനിര്‍ത്തുന്നു. അതേ സമയം 20 ദിവസത്തെ എസ് എം എയില്‍ സ്ഥിരമായി പ്രതിരോധം നേരിടുന്നു. അതിനാല്‍, വിപണി സമീപഭാവിയില്‍ ദിശാബോധമില്ലാത്ത പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള പിന്തുണ 17,300-17,250 ആയിരിക്കും. 17,600-17,700 ഉം ബുള്ളുകള്‍ക്ക് ഒരു നിര്‍ണ്ണായക പ്രതിബന്ധമായി പ്രവര്‍ത്തിക്കുന്നു. അതേസമയം, ഒരു ഹ്രസ്വകാല തിരുത്തലിന് ശേഷം ബാങ്ക് നിഫ്റ്റി 20 ദിവസത്തെ എസ്എംഎ നില നിലനിര്‍ത്തി. 38200 അല്ലെങ്കില്‍ 20 ദിവസത്തെ എസ് എം എ ഘടന നിര്‍ദ്ദേശിക്കുന്നു. 38000 എന്നത് സൂചികയുടെ മികച്ച പിന്തുണയായിരിക്കും, അതേസമയം അപ് ട്രന്‍ഡിന്റെ ഗതി 39,500- 40,000 വരെ തുടരാന്‍ സാധ്യതയുണ്ട്," കൊട്ടക് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അതവാലെ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് ഡബ്ലിയു ടി ഐ ഫ്യുചെഴ്സ് $94.72
ഡോളർ 75.47 രൂപ
ബിറ്റ്‌കോയിൻ (വസീർ എക്സ്, 8.45am) 33,48,589 രൂപ
സ്വർണം 22 കാരറ്റ് 1 ഗ്രാം 4,680 രൂപ