ബ്രിഗേഡ് എന്റര്‍പ്രൈസസ് വാങ്ങാം: എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

കമ്പനി: ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 520.55 രൂപ സാമ്പത്തിക ഇടനിലക്കാരന്‍: എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഭവന നിർമാണ മേഖലയിൽ പ്രത്യാശ നിഴലിക്കുന്നുണ്ട്. കൊവിഡിന് ശേഷം വാണിജ്യ നിർമാണ മേഖലയിൽ വര്‍ധിച്ചുവരുന്ന ആവശ്യകത നിർമാണ മേഖലയുടെ ആക്കം വർധിപ്പിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ ആസ്തികളിലെ വര്‍ധിച്ചുവരുന്ന ഉപഭോഗം സൂചിപ്പിക്കുന്നത് കൊവിഡിന് മുന്‍പുള്ള നിലയിലേയ്ക്ക് വാടക എത്തിയെന്നാണ്. ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (ബിഇഎല്‍) കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രീ-സെയില്‍സില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ചാക്രികമായ ഉയര്‍ച്ച, […]

Update: 2022-09-05 20:28 GMT

കമ്പനി: ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 520.55 രൂപ

സാമ്പത്തിക ഇടനിലക്കാരന്‍: എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ഭവന നിർമാണ മേഖലയിൽ പ്രത്യാശ നിഴലിക്കുന്നുണ്ട്. കൊവിഡിന് ശേഷം വാണിജ്യ നിർമാണ മേഖലയിൽ വര്‍ധിച്ചുവരുന്ന ആവശ്യകത നിർമാണ മേഖലയുടെ ആക്കം വർധിപ്പിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ ആസ്തികളിലെ വര്‍ധിച്ചുവരുന്ന ഉപഭോഗം സൂചിപ്പിക്കുന്നത് കൊവിഡിന് മുന്‍പുള്ള നിലയിലേയ്ക്ക് വാടക എത്തിയെന്നാണ്.

ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (ബിഇഎല്‍) കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രീ-സെയില്‍സില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ചാക്രികമായ ഉയര്‍ച്ച, താങ്ങാനാവുന്ന വില, ഇടത്തരം ഭവന രംഗത്ത് (ഡിമാന്‍ഡിന്റെ പ്രധാന മേഖല) ശ്രദ്ധ കേന്ദ്രീകരിക്കുക, ഗുണനിലവാരത്തിലേക്കുള്ള വാങ്ങുന്നവരുടെ മാറ്റം എന്നിവയെല്ലാം ഡിമാൻഡ് വീണ്ടെടുക്കാൻ സഹായകമായി. 2018 സാമ്പത്തിക വര്‍ഷത്തിലെ 1.57 മില്യൺ ചതുരശ്ര അടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 4.7 മില്യണ്‍ ചതുരശ്ര അടിയായി പ്രീ സെയില്‍ വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ അളവിൽ 20 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മാനേജ്‌മന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുണ്ട്.

വാണിജ്യ വാടക ആസ്തികളില്‍ കമ്പനിയുടെ ശ്രദ്ധ 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ദശലക്ഷം ചതുരശ്ര അടി ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ 10 ദശലക്ഷം ചതുരശ്ര അടി വരെ ഉയര്‍ത്താനാണ് പദ്ധതി. മാത്രമല്ല, കൊവിഡിന്റെ ആഘാതം കുറഞ്ഞതോടെ ഗ്രേഡ് എ ഓഫീസ് സ്ഥലത്തിനുള്ള ആവശ്യം വീണ്ടും ഉയര്‍ന്നു.

ബിഇഎലിന്റെ നിലവിലെ പ്രവര്‍ത്തന പോര്‍ട്ടഫോളിയോയുടെ ശരാശരി ഉടമസ്ഥത 2022 സാമ്പത്തിക വര്‍ഷത്തില്‍ 71 ശതമാനമായിരുന്നതില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 82 ശതമാനമായി മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. ഡിമാന്‍ഡിലെ വീണ്ടെടുപ്പും വേക്കന്‍സി നിരക്ക് കുറയുന്നതും (ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വേക്കന്‍സികള്‍ ഉള്ളത് ബാംഗ്ലൂരിലാണ് ഏകദേശം 10 ശതമാനം) അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ബിഇഎലിന്റെ പുതിയ വാടക വസ്തുക്കളുടെ ആവശ്യം നിലനിര്‍ത്തും. റീട്ടെയില്‍ മേഖലയില്‍ മാളുകളിലെ ഉപഭോഗം കൊവിഡിന് മുമ്പുള്ള നിലയിലെത്തി. ബിഇഎലിന്റെ മാളുകള്‍ 90 ശതമാനം അധിവാസമുള്ളവയാണ്. ഉപഭോഗത്തില്‍ പുരോഗതിയോടൊപ്പം വാടക വളര്‍ച്ച തുടരുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. ബിഇഎല്‍ റീട്ടെയില്‍ പോര്‍ട്ട്ഫോളിയോയ്ക്ക് ശക്തമായ ലൊക്കേഷന്‍ ഗുണങ്ങളുണ്ട്. കൂടാതെ ശക്തമായ ഒക്യുപ്പന്‍സി നിരക്ക് ഓപ്പറേറ്റിംഗ് മാളുകളിലെ കമ്പനിയുടെ വൈദഗ്ധ്യത്തെ സാധൂകരിക്കുന്നു.

കൊവിഡ് കാരണം ചില ഹോട്ടലുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഡിമാന്‍ഡ്-സപ്ലൈ ബാലന്‍സ് നിലവിലുള്ള ഹോട്ടലുകള്‍ക്ക് അനുകൂലമായി.
കോര്‍പ്പറേറ്റ് ട്രാവല്‍, എംഐസിഇ (മീറ്റിംഗുകള്‍, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സുകള്‍, എക്സിബിഷന്‍) ഇവന്റുകള്‍ എന്നിവയിലെ വര്‍ദ്ധനയുടെ സഹായത്താല്‍ ഹോട്ടലുകളുടെ താമസസ്ഥലവും ശരാശരി റൂം നിരക്കും (എആര്‍ആര്‍) കുത്തനെ കുതിച്ചുയര്‍ന്നു.

2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ 43 ശതമാനത്തില്‍ നിന്ന് 2022 ലെ അവസാന പാദത്തില്‍ 64 ശതമാനമായി റൂം നിരക്ക് ഉയര്‍ന്നു, ഏതാണ്ട് 4,000 രൂപയുടെ വര്‍ധന. ഈ ഉയര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിക്ക് ഒന്‍പത് ഹോട്ടലുകളിലായി 1,649 റൂമുകളുണ്ട്.

Tags:    

Similar News