കൊട്ടക് ഫണ്ട് ഓഫ് ഫണ്ട്‌സ്: ലക്ഷ്യം സെപ്റ്റംബറിൽ 500 കോടി

ഈ മാസം ആദ്യം ആരംഭിച്ച 1,500 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ടിന് സെപ്റ്റംബര്‍ പകുതിയോടെ ഏകദേശം 500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്. 2005ല്‍ സ്ഥാപിതമായ കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലും പ്രത്യേക സാഹചര്യങ്ങള്‍ക്കുള്ള ഫണ്ട്, സ്റ്റോക്കുകള്‍, പ്രീ-ഐപിഒ നിക്ഷേപങ്ങള്‍ എന്നിവയിലുമായി 5.7 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45,000 കോടി രൂപ) കൈകാര്യം ചെയ്യുന്ന ഒരു വലിയ അസറ്റ് ഫണ്ടാണ്. […]

Update: 2022-08-15 03:00 GMT

ഈ മാസം ആദ്യം ആരംഭിച്ച 1,500 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ടിന് സെപ്റ്റംബര്‍ പകുതിയോടെ ഏകദേശം 500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്.

2005ല്‍ സ്ഥാപിതമായ കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലും പ്രത്യേക സാഹചര്യങ്ങള്‍ക്കുള്ള ഫണ്ട്, സ്റ്റോക്കുകള്‍, പ്രീ-ഐപിഒ നിക്ഷേപങ്ങള്‍ എന്നിവയിലുമായി 5.7 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45,000 കോടി രൂപ) കൈകാര്യം ചെയ്യുന്ന ഒരു വലിയ അസറ്റ് ഫണ്ടാണ്.

ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 7,900 കോടി രൂപ) മൂല്യമുള്ള ആസ്തി കൈകാര്യം ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്ട്രെസ്സ്ഡ് അസറ്റ് ഫണ്ട് കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 മാര്‍ച്ച് വരെ ഇതര നിക്ഷേപ ഫണ്ടുകളുടെ (എഐഎഫ്) വ്യവസായത്തിലെ മൊത്തം നിക്ഷേപ പ്രതിബദ്ധത (കാറ്റഗറി I, II, III ഫണ്ടുകള്‍ക്കിടയില്‍) 4.41 ലക്ഷം കോടി രൂപയാണ്.

2020-21, 2021-22 കാലയളവുകള്‍ക്ക് ഇടയിലുള്ള മൊത്തം 2.33 ലക്ഷം കോടി രൂപയുടെ ഇന്‍ക്രിമെന്റല്‍ ഫണ്ട് ഒഴുക്കില്‍, 31,988 കോടി രൂപ 93 കാറ്റഗറി I ഫണ്ടുകളിലേക്കാണ്, അവ കൂടുതലും ആദ്യഘട്ട വെഞ്ച്വര്‍ ക്യാപിറ്റലും സോഷ്യല്‍ ഇംപാക്ട് ഫണ്ടുകളുമാണ്.

1,47,654 കോടി രൂപ 240 കാറ്റഗറി II ഫണ്ടുകളിലേക്കും (ലിസ്റ്റുചെയ്തതും ലിസ്റ്റുചെയ്യാത്തതുമായ ഇക്വിറ്റി ഫണ്ടുകള്‍, റിയല്‍റ്റി, ഡെറ്റ് ഫണ്ടുകള്‍) 53,413 കോടി രൂപ 170 കാറ്റഗറി III ഫണ്ടുകളിലേക്കുമാണ്.

ആഗസ്ത് 3 നു തുടങ്ങിയ ഈ ഇന്ത്യ ആൾട്ടർനേറ്റ് അലോക്കേഷൻ ഫണ്ട് കമ്പനിയുടെ ആദ്യത്തെ ഫണ്ട് ഓഫ് ഫണ്ട് ആണ്.

Tags:    

Similar News