ഐപിഒയ്ക്ക് ഒരുങ്ങി മാന്‍കൈന്‍ഡ് ഫാര്‍മ
ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധന സമാഹരണത്തിനായി മാന്‍കൈന്‍ഡ് ഫാര്‍മ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം കമ്പനിയുടെ ഐപിഒയില്‍ പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,00,58,884 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടും. വില്‍പ്പനയ്ക്കുള്ള ഓഫറില്‍ രമേഷ് ജുനേജയുടെ 37,05,443 ഇക്വിറ്റി ഓഹരികളും രാജീവ് ജുനേജയുടെ 35,05,149 ഇക്വിറ്റി ഓഹരികളും ശീതള്‍ അറോറയുടെ 28,04,119 ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നു. കൂടാതെ, കേയ്‌റന്‍ഹില്‍ സിഐപിഇഎഫിന്റെ 1,74,05,559 […]
;ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധന സമാഹരണത്തിനായി മാന്‍കൈന്‍ഡ് ഫാര്‍മ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം കമ്പനിയുടെ ഐപിഒയില്‍ പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,00,58,884 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടും.
വില്‍പ്പനയ്ക്കുള്ള ഓഫറില്‍ രമേഷ് ജുനേജയുടെ 37,05,443 ഇക്വിറ്റി ഓഹരികളും രാജീവ് ജുനേജയുടെ 35,05,149 ഇക്വിറ്റി ഓഹരികളും ശീതള്‍ അറോറയുടെ 28,04,119 ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നു.
കൂടാതെ, കേയ്‌റന്‍ഹില്‍ സിഐപിഇഎഫിന്റെ 1,74,05,559 ഇക്വിറ്റി ഓഹരികള്‍, കേയ്‌റന്‍ഹില്‍ സിജിപിഇയുടെ 26,23,863 ഇക്വിറ്റി ഓഹരികള്‍, ബീജ് ലിമിറ്റഡിന്റെ 99,64,711 ഇക്വിറ്റി ഓഹരികള്‍, ട്രൂകോള്‍സ്റ്റ് ഇന്‍വെസ്റ്റ്മെന്റിന്റെ 50,000 ഓഹരികള്‍ എന്നിവയെല്ലാം ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമാണ്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ, ജെ പി മോര്‍ഗന്‍ ഇന്ത്യ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.