ഫാബ്ഇന്ത്യ ഐ പി ഒ; കര്‍ഷകര്‍ക്കും കലാകാരന്മാര്‍ക്കും ഓഹരികള്‍

ലൈഫ് സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ ഫാബ് ഇന്ത്യ പ്രാരംഭ പബ്ലിക് ഓഫറിലൂടെ 4,000 കോടി രൂപ വരെ സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ഏഴ് ലക്ഷത്തിലധികം ഓഹരികള്‍ കര്‍ഷകര്‍ക്കും കലാകാരന്മാര്‍ക്കും സമ്മാനിക്കാനൊരുങ്ങുകയാണ്. ഐ പി ഒ-യിലൂടെ ഏകദേശം 4,000 കോടി രൂപയോളം പ്രതീക്ഷിക്കുന്നതായി വിപണി വൃത്തങ്ങള്‍ അറിയിച്ചു. 500 കോടി രൂപ വരെ മൂല്യമുള്ള പുതിയ ഓഹരികളുടെ പുതിയ വിതരണം ഉള്‍പ്പെടുന്ന ഓഫറിനായി കമ്പനി സെബിയെ സമീപിച്ച് കഴിഞ്ഞു. കൂടാതെ, 2,50,50,543 ഓഹരികള്‍ വരെ ഓഫര്‍ […]

Update: 2022-02-07 00:58 GMT

ലൈഫ് സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ ഫാബ് ഇന്ത്യ പ്രാരംഭ പബ്ലിക് ഓഫറിലൂടെ 4,000 കോടി രൂപ വരെ സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ഏഴ് ലക്ഷത്തിലധികം ഓഹരികള്‍ കര്‍ഷകര്‍ക്കും കലാകാരന്മാര്‍ക്കും സമ്മാനിക്കാനൊരുങ്ങുകയാണ്. ഐ പി ഒ-യിലൂടെ ഏകദേശം 4,000 കോടി രൂപയോളം പ്രതീക്ഷിക്കുന്നതായി വിപണി വൃത്തങ്ങള്‍ അറിയിച്ചു.

500 കോടി രൂപ വരെ മൂല്യമുള്ള പുതിയ ഓഹരികളുടെ പുതിയ വിതരണം ഉള്‍പ്പെടുന്ന ഓഫറിനായി കമ്പനി സെബിയെ സമീപിച്ച് കഴിഞ്ഞു. കൂടാതെ, 2,50,50,543 ഓഹരികള്‍ വരെ ഓഫര്‍ ഫോർ സെയിൽ (ഒ എഫ് എസ്‌) നു ഉണ്ടായിരിക്കും.

"കമ്പനിയുമായോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട ചില കരകൗശല തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രതിഫലം നല്‍കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് ഈ അവസരം വിനിയോഗിക്കുന്നത്. യഥാക്രമം 4,00,000 ഷെയറുകളും 3,75,080 ഷെയറുകളുമാണ് അവര്‍ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നത്," ഫാബ് ഇന്ത്യയുടെ സ്ഥാപകരായ ബിംല നന്ദ ബിസ്സലും മധുകര്‍ ഖേരയും വ്യക്തമാക്കി.

കമ്പനിയുടെ കണ്‍വേര്‍ട്ടിബിള്‍ അല്ലാത്ത കടപ്പത്രങ്ങള്‍ സ്വമേധയാ വീണ്ടും വാങ്ങുന്നതിനും, കുടിശ്ശികയുള്ള ചില വായ്പകളുടെ മുന്‍കൂര്‍ പേയ്മെന്റ് അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത റീ-പേയ്മെന്റിനും, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി പുതിയ ഓഹരി വിതരണത്തില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒപ്പം ജോലി ചെയ്യുന്ന ആളുകളെ പ്രാപ്തമാക്കുകയും അവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുകയും, പരിസ്ഥിതിയെ പരിപാലിക്കുകയും, ധാര്‍മ്മികത പുലര്‍ത്തുകയും ചെയ്യുന്നത് സമൂഹത്തിൽ ദീര്‍ഘവും സ്ഥായിയുമായ സ്വാധീനം ചെലുത്തുന്നതിലേക്ക് നയിക്കുമെന്നു കമ്പനി അതിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണ നടപടിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കി.

സി ഐ സി ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ്‌ ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഐ പി ഒയ്ക്ക് നിയമിക്കപ്പെട്ട (സ്വതന്ത്ര ധനകാര്യ സ്ഥാപനങ്ങള്‍) മാനേജര്‍മാര്‍.

Tags:    

Similar News