2,000 കോടി രൂപ ഐ പി ഒ ലക്ഷ്യമിട്ട് റെയിൻബോ ചിൽഡ്രൻസ്
ന്യൂഡൽഹി: മൾട്ടി-സ്പെഷ്യാലിറ്റി പീഡിയാട്രിക് ഹോസ്പിറ്റൽ ശൃംഖലയായ റെയിൻബോ ചിൽഡ്രൻസ് മെഡികെയർ ലിമിറ്റഡ് പ്രാരംഭ ഓഹരി വിപണി (ഐപിഒ) യിലൂടെ 2,000 കോടി രൂപ സമാഹരിക്കുന്നതിന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് രേഖകൾ സമർപ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം 280 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും ഷെയർഹോൾഡർമാർ വഴി വിൽക്കുന്ന 2.4 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ വിൽപനയുമാണ് പബ്ലിക് ഇഷ്യൂവിൽ ഉൾപ്പെടുന്നത്. യോഗ്യരായ ജീവനക്കാരുടെ സബ്‌സ്‌ക്രിപ്‌ഷനുള്ള റിസർവേഷനും ഓഫറിൽ ഉൾപ്പെടുന്നു. […]
ന്യൂഡൽഹി: മൾട്ടി-സ്പെഷ്യാലിറ്റി പീഡിയാട്രിക് ഹോസ്പിറ്റൽ ശൃംഖലയായ റെയിൻബോ ചിൽഡ്രൻസ് മെഡികെയർ ലിമിറ്റഡ് പ്രാരംഭ ഓഹരി വിപണി (ഐപിഒ) യിലൂടെ 2,000 കോടി രൂപ സമാഹരിക്കുന്നതിന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് രേഖകൾ സമർപ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം 280 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും ഷെയർഹോൾഡർമാർ വഴി വിൽക്കുന്ന 2.4 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ വിൽപനയുമാണ് പബ്ലിക് ഇഷ്യൂവിൽ ഉൾപ്പെടുന്നത്. യോഗ്യരായ ജീവനക്കാരുടെ സബ്‌സ്‌ക്രിപ്‌ഷനുള്ള റിസർവേഷനും ഓഫറിൽ ഉൾപ്പെടുന്നു. വിപണി അനുസരിച്ച്, ഐ പി ഒ നിലവിൽ 2,000 കോടിയിലധികം വരും.
നേരത്തെ ഇഷ്യൂ ചെയ്ത നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (NCD) വീണ്ടെടുക്കാനായി പുതിയ ഇഷ്യൂവിൽ നിന്നുള്ള അറ്റ വരുമാനം പൂർണ്ണമായും വിനിയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നതിനും ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവും പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുന്നു.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ CDC ഗ്രൂപ്പിന്റെ പിന്തുണയിലാണ് റെയിൻബോ. 1999-ൽ ഹൈദരാബാദിലാണ് 50 കിടക്കകളുള്ള ആദ്യത്തെ പീഡിയാട്രിക് സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചത്. അതിനുശേഷം, സങ്കീർണ്ണമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം ഉള്ള മൾട്ടി-സ്പെഷ്യാലിറ്റി പീഡിയാട്രിക് സേവനങ്ങളിലെ മുൻനിരക്കാരെന്ന നിലയിൽ സ്ഥാപനം പേരെടുത്തു. 2021 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ആറ് നഗരങ്ങളിലായി 14 ആശുപത്രികളും മൂന്ന് ക്ലിനിക്കുകളും റെയിൻബോയ്ക്കുണ്ട്. ആകെ 1,500 ബെഡിങ്ങ് സൗകര്യങ്ങളാണ് ഹോസ്പിറ്റലിനുള്ളത്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും തീവ്രപരിചരണം, പീഡിയാട്രിക് മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങൾ, പീഡിയാട്രിക് ക്വാട്ടേർനറി കെയർ (മൾ ഓർഗൻ ട്രാൻസ്പ്ലാൻറുകൾ ഉൾപ്പെടെ) എന്നിവയാണ് ആശുപത്രി നൽകുന്ന പ്രധാന സേവനങ്ങൾ. സാധാരണവും സങ്കീർണ്ണവുമായ പ്രസവ പരിചരണം, മൾട്ടി-ഡിസിപ്ലിനറി ഭ്രൂണ സംരക്ഷണം, പെരിനാറ്റൽ ജനിറ്റിക്ക്&ഫെർട്ടിലിറ്റി കെയർ എന്നിങ്ങനെയുള്ള പ്രസവചികിത്സയും ഗൈനക്കോളജി ചികിത്സയും ലഭ്യമാക്കുന്നു.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ജെപി മോർഗൻ ഇന്ത്യ, IIFL സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഇക്വിറ്റി ഷെയറുകൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് പദ്ധതിയിടുന്നത്.