യഥാര്‍ഥ് ഹോസ്പിറ്റല്‍ ഐപിഒ: 1.74 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി

Update: 2023-07-27 09:18 GMT

നോയിഡ ആസ്ഥാനമായ ഹോസ്പിറ്റല്‍ ശൃംഖലയായ യഥാര്‍ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ഐപിഒ രണ്ടാം ദിനമായ ജുലൈ 27ന് 74 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി.

ജുലൈ 26 മുതല്‍ 28 വരെയാണ് ഐപിഒ.

1.65 കോടി ഓഹരികളാണു ഐപിഒയ്ക്കുള്ളത്. ജുലൈ 27ന് ഉച്ചയോടെ 2.87 കോടി ഇക്വിറ്റി ഷെയറുകള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു

686.55 കോടി രൂപയാണു ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 490 കോടി രൂപ പുതിയ ഓഹരികളുടെ ഇഷ്യൂവിലൂടെയും 196.55 കോടി രൂപ ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെയുമാണു സമാഹരിക്കുക.

ഇഷ്യു സമയത്ത് ഒരു ഓഹരിക്ക് 285-300 രൂപ എന്ന നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു ലോട്ടില്‍ 50 ഓഹരികള്‍ക്കു വേണ്ടി നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം അഥവാ ബിഡ് ചെയ്യാം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും ബിഡ് ചെയ്യാം.

ഐപിഒയ്ക്കു മുന്‍പ് കമ്പനി 206 കോടി രൂപ 18 ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്നും സമാഹരിച്ചിരുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ഗോള്‍ഡ്മാന്‍ സാക്‌സ്, എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്, മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ്, ആദിത്യ ബിര്‍ല സണ്‍ലൈഫ് ട്രസ്റ്റി, എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ്, എച്ച്എസ്ബിസി ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, കാര്‍നേലിയന്‍ ക്യാപിറ്റല്‍, ട്രൂ ക്യാപിറ്റല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് എന്നിവരാണ് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍.

2023 മാര്‍ച്ച് വരെയുള്ള കണക്ക്പ്രകാരം യഥാര്‍ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസിന് നാല് ഹോസ്പിറ്റലുകളും 1405 കിടക്കകളും ഉണ്ട്. മൊത്തം 609 ഡോക്ടര്‍മാര്‍ പാനലിലുണ്ട്.

Tags:    

Similar News