ടിവിഎസ് സപ്ലൈ ചെയിൻ ഐപിഒ-ക്ക് ഇന്ന് തുടക്കം.
- ടി.വി.എസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഐ.പി.ഓ. ഇന്ന് തുറന്നു,
- പ്രൈസ് ബാൻഡ് 187 മുതൽ 197
- ഓഗസ്റ്റ് 14 നാണു അവസാന തിയതി
ടി.വി.എസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഇഷ്യു ആരംഭിച്ചു. ഇഷ്യു ഓഗസ്റ്റ് 14 ന് അവസാനിക്കും പ്രൈസ് ബാൻഡ് 187 - 197 രൂപയാണ്. കുറഞ്ഞത് 76 ഓഹരിക്ക് അപേക്ഷിക്കണം.
ഇഷ്യുവഴി 880 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി അലോട്ട്മെന്‍റ് ഓഗസ്റ്റ് 18-നാണ്. ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും ലിസ്റ്റുചെയ്യും. ഓഗസ്റ്റ് 23നാണ് ലിസ്റ്റിംഗ്. ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ബിഎല്‍എസ് ഇ-സര്‍വീസസ് ഇഷ്യുവിന്
ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കുള്ള ബിസിനസ് കറസ്‌പോണ്ടന്റ് സേവനങ്ങള്‍, അസിസ്റ്റഡ് ഇ-സേവനങ്ങള്‍, അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള ഇ-ഗവേണന്‍സ് സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള 2 .41 കോടി ഓഹരികളാണ് ഇഷ്യുവഴി നല്‍കുന്നത്.