ഈയാഴ്ചത്തെ ഐപിഒ-4 , ലിസ്റ്റിംഗ്-5

  • ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്‍റെ ഐപിഒ ഓഗസ്റ്റ് 14-ന് അവസാനിക്കും
  • എസ്‍ബിഎഫ്‍സി ഫിനാൻസ്, ലിസ്റ്റിംഗ് ഓഗസ്റ്റ് 16-ന്

Update: 2023-08-13 12:16 GMT

തിങ്കളാഴ്ച തുടങ്ങുന്ന പുതിയ വ്യാപാര വാരത്തില്‍ ആഭ്യന്തര ഓഹരി വിപണികളെ കാത്തിരിക്കുന്നത് 4 ഐപിഒകളും 5 ലിസ്റ്റിംഗുകളും. 

4 ഐപിഒകള്‍

പോളിമർ അധിഷ്ഠിത മോൾഡഡ് ഉൽപ്പന്ന നിർമ്മാതാക്കളായ പിരമിഡ് ടെക്‌നോപ്ലാസ്റ്റിന്‍റെ ഐപിഒ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഒരു ഓഹരിക്ക് 151-166 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ആങ്കർ ബുക്ക് ഓഗസ്റ്റ് 17 ന് ഒരു ദിവസത്തേക്ക് തുറക്കും.

 ഐപിഒ-യിലൂടെ  153.05 കോടി രൂപയുടെ സമാഹരണമാണ്  ലക്ഷ്യമിടുന്നത്.  അതിൽ 91.3 കോടി രൂപയുടെ ഓഹരികൾ പുതിയ ഇഷ്യൂലാണ്. പ്രമോട്ടറായ ക്രെഡൻസ് ഫിനാൻഷ്യൽ കൺസൾട്ടൻസി എൽഎൽപിയുടെ 61.75 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. വായ്പകളിലെ തിരിച്ചടവിനും മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ്  തുക വിനിയോഗിക്കുക. ഓഫർ ഓഗസ്റ്റ് 22-ന് അവസാനിക്കും.

ഡയമണ്ട്‌, ജ്വല്ലറി നിർമ്മാതാക്കളായ ഷൂറ ഡിസൈൻസ്, ഓഗസ്റ്റ് 17-ന്  2 കോടി രൂപയുടെ ഐപിഒ ആരംഭിക്കും. ഓഹരിയൊന്നിന് 48 രൂപയാണ് പ്രാരംഭ വില, പുതിയ ഇഷ്യു മാത്രമാണ് ഈ ഐപിഒയില്‍ ഉള്ളത്. ഓഗസ്റ്റ്   21നാണ് ഐപിഒ അവസാനിക്കുക. പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും മൂലധന ആവശ്യങ്ങള്‍ക്കുമായി തുക ചെലവഴിക്കും. 

ഇപിസി സേവന കമ്പനിയായ ബോണ്ടാഡ എഞ്ചിനീയറിംഗും അഗ്രോകെമിക്കൽ ഫോർമുലേഷൻസ് നിർമ്മാതാക്കളായ ക്രോപ്പ് ലൈഫ് സയൻസും ഓഗസ്റ്റ് 18 ന് അവരുടെ കന്നി പബ്ലിക് ഇഷ്യു ലോഞ്ച് ചെയ്യും,  ഓഗസ്റ്റ് 22ന് ഈ ഐപിഒകള്‍ സമാപിക്കും.  ബോണ്ടാഡ എഞ്ചിനീയറിംഗ്   56.96 ലക്ഷം  ഓഹരി നല്കി 42.72 കോടി രൂപ സമാഹരിക്കാനാണ്  ഉദ്ദേശിക്കുന്നത്. ഒരു ഓഹരിക്ക് 75 രൂപയാണ് വില. ക്രോപ്പ് ലൈഫ് ഒരു ഓഹരിക്ക് 52 രൂപ നിരക്കിൽ 51.4 ലക്ഷം ഓഹരികളുടെ ഐപിഒ വഴി 26.73 കോടി രൂപ സമാഹരിക്കും. രണ്ടും ഫിക്സഡ് പ്രൈസ് ഇഷ്യുവാണ്. 

ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ഭാഗമായ ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്‍റെ 880 കോടി രൂപയുടെ ഐപിഒ ഓഗസ്റ്റ് 14-ന് അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 1.03 മടങ്ങ് അപേക്ഷ ലഭിച്ചിട്ടുണ്ട്. നിക്ഷേപകർ 2.51 കോടിയുടെ ഓഫറിന്  ഇതിനകം 2.58 കോടി  ഓഹരികള്‍ക്ക് ബിഡ്ഡ് നല്‍കി.  ഷെൽട്ടർ ഫാർമയുടെ ഓഫറും 14-ന് അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 3 മടങ്ങ് അപേക്ഷ ലഭിച്ചു.

ലിസ്റ്റിംഗിന് 5 കമ്പനികള്‍

എംഎസ്എംഇ-കളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി എസ്‍ബിഎഫ്‍സി ഫിനാൻസ്, ഓഗസ്റ്റ് 16-ന് ഓഹരി വിപണികളിൽ അരങ്ങേറ്റം കുറിക്കും. കമ്പനിയുടെ ഐ‌പി‌ഒ ഓഹരികൾ  57 രൂപ എന്ന ഉയർന്ന പ്രൈസ് ബാന്‍ഡ് പരിധിയേക്കാള്‍ 50-60 ശതമാനം പ്രീമിയത്തിലാണ് വില്‍പ്പന നടന്നത്. 

 ബയോഫാർമ കമ്പനിയായ കോൺകോർഡ് ബയോടെക് ഓഗസ്റ്റ് 18-ന് ലിസ്റ്റ് ചെയ്യും. ഏകദേശം 18 ശതമാനം പ്രീമിയത്തിലാണ് കമ്പനിയുടെ  ഓഹരികള്‍  അനൌദ്യോഗിക വിപണിയില്‍ കൈമാറ്റം ചെയ്യുന്നത്. പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന വില 741 രൂപയാണ്.

ഐടി സൊല്യൂഷനുകളുടെയും കൺസൾട്ടൻസിയുടെയും സേവന ദാതാക്കളായ യുഡിസ് സൊല്യൂഷൻസും ഗുജറാത്ത് ആസ്ഥാനമായുള്ള ഹെൽത്ത് കെയർ ഓർഗനൈസേഷനായ സംഗാനി ഹോസ്പിറ്റൽസും ഓഗസ്റ്റ് 17 ന് എൻഎസ്ഇ എസ്എംഇയിൽ അരങ്ങേറ്റം കുറിക്കും, തെലങ്കാന ആസ്ഥാനമായുള്ള ശ്രീവാരി സ്പൈസസ് ആൻഡ് ഫുഡ്സ്  എൻഎസ്ഇ എസ്എംഇയിൽ  ഓഗസ്റ്റ് 18 ന് ലിസ്റ്റ് ചെയ്യും. 

Tags:    

Similar News