ദലാല്‍ സ്ട്രീറ്റില്‍ ശക്തമായ അരങ്ങേറ്റം കുറിച്ച് എസ്ബിഎഫ്‌സി ഫിനാന്‍സ്

  • ഐപിഒയില്‍ 74.06 ഇരട്ടി സബ്‌സ്‌ക്രിപ്ഷന്‍
  • 2008-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണു എസ്ബിഎഫ്‌സി ഫിനാന്‍സ്
  • എംഎസ്എംഇ ലോണുകളും സ്വര്‍ണ്ണ വായ്പയുമാണു കമ്പനി പ്രധാനമായും നല്‍കുന്നത്
;

Update: 2023-08-16 08:42 GMT

ബുധനാഴ്ച (ഓഗസ്റ്റ് 16) ദലാല്‍ സ്ട്രീറ്റില്‍ എസ്ബിഎഫ്‌സി ഫിനാന്‍സിന്റെ ഓഹരികള്‍ ശക്തമായ അരങ്ങേറ്റം നടത്തി.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഇഷ്യു വിലയായ 57 രൂപയേക്കാള്‍ 44 ശതമാനം കൂടി  82 രൂപയിലാണ് എസ്ബിഎഫ്‌സി ഫിനാന്‍സ് ലിസ്റ്റ് ചെയ്തത്.ബിഎസ്ഇ യിൽ   81.99 രൂപയ്ക്ക്  ലിസ്റ്റ് ചെയ്തു.

2008-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണു എസ്ബിഎഫ്‌സി ഫിനാന്‍സ്.

എംഎസ്എംഇ ലോണുകളും സ്വര്‍ണ്ണ വായ്പയുമാണു കമ്പനി പ്രധാനമായും നല്‍കുന്നത്.

16 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 105 നഗരങ്ങളിലായി 157-ലധികം ശാഖകളിലായി കമ്പനിക്കു വിപുലമായ പാന്‍-ഇന്ത്യ നെറ്റ്വര്‍ക്ക് ഉണ്ട്.

ഓഗസ്റ്റ് 3 മുതല്‍ ഓഗസ്റ്റ് 7 വരെയുള്ള മൂന്ന് ദിവസത്തെ ബിഡ്ഡിംഗ് പ്രക്രിയയില്‍ എസ്ബിഎഫ്സി ഫിനാന്‍സ് അതിന്റെ ഓഹരികള്‍ ഒന്നിന് 54-57 രൂപ നിരക്കിലാണു വിറ്റത്.

ഐപിഒയിലൂടെ കമ്പനി സമാഹരിച്ചത് ഏകദേശം 1,025 കോടി രൂപയാണ്.

ഐപിഒയില്‍ 74.06 ഇരട്ടി സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടായി.

Tags:    

Similar News