4000 കോടിയുടെ ഐപിഒയ്ക്ക് തയാറെടുത്ത് ഹീറോ ഫിന്‍കോര്‍പ്

  • 2022-23 അവസാനത്തില്‍ ഹീറോ ഫിന്‍കോര്‍പ്പിന്റെ ബുക്ക് വാല്യു 5,288 കോടി രൂപയായിരുന്നു
  • രണ്ടാഴ്ചയായി ഐപിഒ സംബന്ധിച്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ചര്‍ച്ച നടത്തി
;

Update: 2023-08-15 04:25 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ സഹസ്ഥാപനമായ ഹീറോ ഫിന്‍കോര്‍പ്പ് 4000 കോടി രൂപയുടെ ഐപിഒയ്ക്ക് തയാറെടുക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇതുസംബന്ധിച്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി അഭിമുഖം നടത്തുകയും ചെയ്തു.

റീട്ടെയില്‍, ബിസിനസ് ലോണുകള്‍ നല്‍കുന്ന ഹീറോ ഫിന്‍കോര്‍പ്പ് ആഭ്യന്തര, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 7-8 ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ ഇതിനു വേണ്ടി ഇന്റര്‍വ്യു ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ദ്ദിഷ്ട ഐപിഒയിലൂടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് ലെന്‍ഡറുടെ മൂല്യം 1.8 ബില്യന്‍ ഡോളര്‍ (ഏകദേശം 14,932 കോടി രൂപ) ആകും.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഹീറോ ഫിന്‍കോര്‍പ്പിന്റെ ബുക്ക് വാല്യു 5,288 കോടി രൂപയായിരുന്നു.

ഹീറോ ഫിന്‍കോര്‍പ്പിലെ ഏകദേശം 40 ശതമാനം ഓഹരി സ്വന്തമാക്കിയിരിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പാണ്.

ഹീറോ ഗ്രൂപ്പിന്റെ പ്രൊമോട്ടറായ മുഞ്ജല്‍ ഫാമിലിക്ക് ഏകദേശം 30 ശതമാനവും ഓഹരിയുണ്ട്.

ബാക്കിയുള്ളത് ക്രിസ് കാപ്പിറ്റല്‍, അപ്പോളോ ഗ്ലോബല്‍, ക്രെഡിറ്റ് സ്യൂസ്, ആപിസ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്കും ഹീറോ മോട്ടോകോര്‍പ്പിന്റെ ഡീലര്‍മാര്‍ക്കുമാണു വിതരണം ചെയ്തിരിക്കുന്നത്.

Tags:    

Similar News