കോൺകോർഡ് ബയോടെക് ഇഷ്യൂവിനു 25 ഇരട്ടി അപേക്ഷകൾ

  • ഓഹരിഉടമകളുടെ 2.09 കോടി ഓഹരികൾ വിൽക്കുന്നതിനുള്ള ഓഫറാണ്
  • ഓഹരി ഓഗസ്റ്റ് 18 നു ലിസ്റ്റ് ചെയ്യും

Update: 2023-08-09 06:02 GMT

കോൺകോർഡ് ബയോടെക്കിന്റെ 1,551 കോടി രൂപയുടെ ഓഹരി ഇഷ്യുവിന് 25 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

ആക്റ്റീവ് ഫർമസിസ്റ്റിക്കൽ ഇന്‍ഗ്രീഡിയന്‍റ്സ് നിർമ്മിക്കുന്ന ബയോഫാർമ കമ്പനിയുടെ പബ്ലിക് ഇഷ്യു വില,705-741  രൂപ റേഞ്ചിലായിരുന്നു. ഓഹരി ഓഗസ്റ്റ്  18 നു ലിസ്റ്റ് ചെയ്യും

ഇഷ്യൂ നിലവിലുള്ള ഓഹരിഉടമകളുടെ  2.09 കോടി  ഓഹരികൾ വിൽക്കുന്നതിനുള്ള ഓഫറാണ് . ജുൻ‌ജുൻ‌വാല കുടുംബത്തിന്റെ മൂന്ന് ട്രസ്റ്റുകളായ - ആര്യമാൻ ജുൻ‌ജുൻ‌വാല വിവേചന ട്രസ്റ്റ്, ആര്യവീർ ജുൻ‌ജുൻ‌വാല ഡിസ്‌ക്രിഷണറി ട്രസ്റ്റ്, നിഷ്ഠ ജുൻ‌ജുൻ‌വാല ഡിസ്‌ക്രെഷണറി ട്രസ്റ്റ് - കമ്പനിയിൽ 8.03% വീതം ഓഹരികളുണ്ട്.

ഓഗസ്റ്റ് 11 നു അലോട്ട്മെന്റ് പൂർത്തിയാക്കി ഓഗസ്റ്റ് 17 നു നിക്ഷേപകരുടെ ഡീമാറ്റ്  അക്കൗണ്ടുകളിലേക്  ഓഹരികൾ മാറ്റും. അലോട്ട്മെന്റ് കിട്ടാത്തവരുടെ റീഫണ്ട് ഓഗസ്റ്റ് 14 നു പൂർത്തിയാക്കും.

Tags:    

Similar News