ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ടിന്റെ ഐപിഒയ്ക്ക് സെബി അംഗീകാരം
ഇന്ത്യ എക്‌സ്‌പോസിഷന്‍ മാര്‍ട്ടിന് ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ സെബിയുടെ അനുമതി. പ്രദര്‍ശനങ്ങള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയ്ക്കാവശ്യമായ സമഗ്ര പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്ന കമ്പനിയാണ് ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട്. കമ്പനി ഓഹരികളുടെ ഫ്രെഷ് ഇഷ്യുവിലൂടെ 450 കോടി രൂപ സമാഹരിക്കാനും, നിലവിലുള്ള ഓഹരിയുടമകളുടെ 1,12,10,659 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് കമ്പനി ഉദ്ദേശിക്കുന്നതുമെന്നും സെബിക്കു സമര്‍പ്പിച്ച കരട് രേഖയില്‍ പറയുന്നു. ഓഫര്‍ ഫോര്‍ സെയിലില്‍ വെക്ട്ര ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എംഐഎല്‍ വെഹിക്കിള്‍സ് ആന്‍ഡ് ടെക്‌നോളജീസ്, ഓവര്‍സീസ് കാര്‍പെറ്റ്‌സ്, ആര്‍എസ് കംപ്യൂടെക്, […]
ഇന്ത്യ എക്‌സ്‌പോസിഷന്‍ മാര്‍ട്ടിന് ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ സെബിയുടെ അനുമതി. പ്രദര്‍ശനങ്ങള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയ്ക്കാവശ്യമായ സമഗ്ര പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്ന കമ്പനിയാണ് ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട്.
കമ്പനി ഓഹരികളുടെ ഫ്രെഷ് ഇഷ്യുവിലൂടെ 450 കോടി രൂപ സമാഹരിക്കാനും, നിലവിലുള്ള ഓഹരിയുടമകളുടെ 1,12,10,659 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് കമ്പനി ഉദ്ദേശിക്കുന്നതുമെന്നും സെബിക്കു സമര്‍പ്പിച്ച കരട് രേഖയില്‍ പറയുന്നു.
ഓഫര്‍ ഫോര്‍ സെയിലില്‍ വെക്ട്ര ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എംഐഎല്‍ വെഹിക്കിള്‍സ് ആന്‍ഡ് ടെക്‌നോളജീസ്, ഓവര്‍സീസ് കാര്‍പെറ്റ്‌സ്, ആര്‍എസ് കംപ്യൂടെക്, നവരത്‌നന്‍ സാമാദിരിയ, ദിനേഷ് അഗര്‍വാള്‍, പങ്കജ് ഗാര്‍ഗ് എന്നിവരുടെയെല്ലാം ഓഹരികള്‍ ഉള്‍പ്പെടുന്നുണ്ട്.
കമ്പനി മാര്‍ച്ചിലാണ് ഐപിഒയ്ക്കാവശ്യമായ പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിക്കുന്നത്. ഈ മാസം 16 ന് സെബി ഐപിഒയ്ക്ക് അനുമതി നല്‍കി. കമ്പനി 75 കോടി രൂപ സമാഹരിക്കാന്‍ ഓഹരികളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഐപിഒയ്ക്ക് മുമ്പ് ഇങ്ങനെ പണം കണ്ടെത്തിയാല്‍ ഫ്രെഷ് ഇഷ്യുവിന്റെ സൈസ് കുറയ്ക്കാനും സാധ്യതയുണ്ട്. ഗ്രേറ്റര്‍ നോയിഡയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട്, ലോകമെമ്പാടുമുള്ള ബിസിനസ്സ് ടു ബിസിനസ് എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഉത്പന്ന ലോഞ്ചുകള്‍, പ്രൊമോഷണല്‍ ഇവന്റുകള്‍ എന്നിവയ്ക്കായി സാങ്കേതികവിദ്യ അധിഷ്ഠിതവും ലോകോത്തര സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന രാജ്യത്തെ പ്രധാന കമ്പനികളിലൊന്നാണ്.
ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ടിന്റെ വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 13.30 കോടി രൂപയായിരുന്നു, 2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറ് മാസത്തില്‍ കമ്പനിയുടെ വരുമാനം 10.66 കോടി രൂപയായിരുന്നു. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കമ്പനിയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. കെഫിന്‍ ടെക്‌നോളജീസാണ് ഐപിഒയുടെ രജിസ്ട്രാര്‍.