സ്വര്‍ണവില മാറ്റമില്ലാതെ ഗ്രാമിന് 4,940 രൂപ
കൊച്ചി : കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 39,520 രൂപയും ഗ്രാമിന് 4,940 രൂപയുമാണ് വില. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2005.80 ഡോളറിലെത്തി. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചയായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും […]
കൊച്ചി : കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 39,520 രൂപയും ഗ്രാമിന് 4,940 രൂപയുമാണ് വില. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2005.80 ഡോളറിലെത്തി. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചയായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്.
ഇന്ത്യയില്‍ അടുത്തിടെ ഹാള്‍മാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഈ മാസം നാലുമുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍മാര്‍ക്കിംഗ് നിരക്ക് കൂട്ടിയത്.
സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ 45 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്ജായി ഈടാക്കുക. മാത്രമല്ല ഇതിന് ആനുപാതികമായ ജിഎസ്ടിയും അടയ്ക്കണം. 150 രൂപ കുറഞ്ഞ വിലയുള്ള വെള്ളി ആഭരണത്തിന് 35 രൂപയായി ഹാള്‍മാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചു.