കരൂര്‍ വൈശ്യ ബാങ്ക്, ഡിസിബി ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കാന്‍ എച്ച്ഡിഎഫ്‌സി എഎംസിക്ക് അനുമതി

  • ഇരു ബാങ്കുകളിലെയും എച്ച്ഡിഎഫ്‌സി എഎംസിയുടെ ഓഹരി പങ്കാളിത്തം 9.5 ശതമാനത്തില്‍ കൂടരുതെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • അനുമതി ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം.

Update: 2023-09-21 11:32 GMT

കരൂര്‍ വൈശ്യ ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയുടെ 9.5 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ എച്ച്ഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റ് (എഎംസി) കമ്പനിക്ക് അനുമതി നല്‍കി ആര്‍ബിഐ. സെപ്റ്റംബര്‍ 20 ന് ആര്‍ബിഐ നല്‍കിയ കത്തില്‍ 9.5 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ എച്ച്ഡിഎഫ്‌സി എഎംസിയ്ക്ക് അനുമതി നല്‍കിയതായി കരൂര്‍ വൈശ്യ ബാങ്കും ഡിസിബി ബാങ്കും റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

ഇരു ബാങ്കുകളിലെയും എച്ച്ഡിഎഫ്‌സി എഎംസിയുടെ ഓഹരി പങ്കാളിത്തം 9.5 ശതമാനത്തില്‍ കൂടരുതെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരൂര്‍ വൈശ്യ ബാങ്കിലെ, എച്ച്ഡിഎഫ്‌സി എഎംസിയുടെ ഓഹരി പങ്കാളിത്തം അഞ്ച് ശതമാനത്തില്‍ താഴെയാണെങ്കില്‍ അത് ഉയര്‍ത്താന്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും കരൂര്‍ വൈശ്യ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.ഡിസിബി ബാങ്കിലെ ഓഹരികള്‍ ആര്‍ബിഐ അനുമതി ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. ഈ കാലവധിക്കുള്ളില്‍ ഓഹരി ഏറ്റെടുത്തില്ലെങ്കില്‍ അനുമതി നഷ്ടമാകും.


Tags:    

Similar News