ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത് പിയൂഷ് ഗോയല്‍
പെര്‍ത്ത് : നൈപുണ്യ വികസനം, വിദ്യാഭാസം, സേവനം, വിവര സാങ്കേതികവിദ്യ, ഉത്പാദനം, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നീ മേഖലയില്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും സഹകരണം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. പുതിയ നിക്ഷേപകങ്ങളേയും ഗോയല്‍ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് അവയുടെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനും സാങ്കേതികവിദ്യ, വ്യാപാരം സംബന്ധിച്ച രഹസ്യങ്ങള്‍ സൂക്ഷിക്കാനും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രതിരോധ ബജറ്റുള്ള ഒരു വലിയ വിപണിയിലാണ് നിങ്ങള്‍ക്ക് […]
പെര്‍ത്ത് : നൈപുണ്യ വികസനം, വിദ്യാഭാസം, സേവനം, വിവര സാങ്കേതികവിദ്യ, ഉത്പാദനം, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നീ മേഖലയില്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും സഹകരണം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. പുതിയ നിക്ഷേപകങ്ങളേയും ഗോയല്‍ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് അവയുടെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനും സാങ്കേതികവിദ്യ, വ്യാപാരം സംബന്ധിച്ച രഹസ്യങ്ങള്‍ സൂക്ഷിക്കാനും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രതിരോധ ബജറ്റുള്ള ഒരു വലിയ വിപണിയിലാണ് നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുന്നതെന്നും ഉയര്‍ന്ന വരുമാനം ഉറപ്പാക്കാമെന്നും നിലവിലെ ആഗോള സാഹചര്യം ചൂണ്ടിക്കാട്ടി ഗോയല്‍ പറഞ്ഞു. പെര്‍ത്തില്‍ വെച്ച് ഇരുരാജ്യങ്ങളിലേയും ബിസിനസ് ഉടമകളുമായി നടത്തിയ വിരുന്നിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര ഉടമ്പടി ഇരു രാജ്യങ്ങളുടേയും സമ്പദ്വ്യവസ്ഥ വിപുലീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരങ്ങളൊരുക്കുന്നതിനും സഹായിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേ പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലും ഭാവിയിലുമുണ്ടാകുന്ന സഹകരണങ്ങളില്‍ വിദ്യാഭ്യാസം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ വ്യാപാരവും സമ്പദ് വ്യവസ്ഥയും വികസിക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങളും സ്വാഭാവികമായും വികസിക്കുമെന്നും അതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നും വെയില്‍സ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണമെന്നും ഗോയല്‍ അഭ്യര്‍ത്ഥിച്ചു.