15,000 കോടിയുടെ സംയുക്ത വികസന കരാറുകളില്‍ ഒപ്പുവച്ച് മാക്രോടെക്
ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്സ് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ മൂല്യമുള്ള വികസന കരാറുകളില്‍ ഒപ്പുവച്ചു. വില്‍പ്പന വരുമാന സാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി ഭൂ ഉടമകളുമായി ഒന്നിലധികം സംയുക്ത വികസന കരാറുകളിലാണ് (ജെഡിഎ) ഒപ്പുവച്ചത്. നേരത്തെ ലോധ ഡെവലപ്പേഴ്സ് എന്നറിയപ്പെട്ടിരുന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്രോടെക് ഡെവലപ്പേഴ്സ്, അതിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ 2,500 കോടി രൂപ സമാഹരിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. […]
ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്സ് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ മൂല്യമുള്ള വികസന കരാറുകളില്‍ ഒപ്പുവച്ചു. വില്‍പ്പന വരുമാന സാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി ഭൂ ഉടമകളുമായി ഒന്നിലധികം സംയുക്ത വികസന കരാറുകളിലാണ് (ജെഡിഎ) ഒപ്പുവച്ചത്.
നേരത്തെ ലോധ ഡെവലപ്പേഴ്സ് എന്നറിയപ്പെട്ടിരുന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്രോടെക് ഡെവലപ്പേഴ്സ്, അതിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ 2,500 കോടി രൂപ സമാഹരിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
'ജെഡിഎ മോഡലിലൂടെ മൂലധന വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 15,000 കോടി രൂപയുടെ മൊത്തം വികസന മൂല്യമുള്ള പുതിയ പ്രോജക്റ്റുകള്‍ ഒപ്പുവച്ചു'. കമ്പനി അറിയിച്ചു. പുതിയ ഡീലുകളുടെ പിന്‍ബലത്തില്‍, 2023 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പ്രോജക്ടുകളില്‍ സമാനമായ കൂട്ടിച്ചേര്‍ക്കലുകള്‍ കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
മാക്രോടെക് ഡെവലപ്പേഴ്സ് അതിന്റെ വില്‍പ്പന ബുക്കിംഗില്‍ 51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 5,970 കോടി രൂപയില്‍ നിന്ന്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 9,024 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താക്കളില്‍ നിന്നുള്ള കളക്ഷന്‍ 70 ശതമാനം ഉയര്‍ന്ന് 8,597 കോടി രൂപയായി. 2022 മാര്‍ച്ച് 31ന് ഇന്ത്യയിലെ ബിസിനസിന്റെ മൊത്ത കടം 9,310 കോടി രൂപയായി കുറഞ്ഞു.
ഇന്ത്യയിലെ ബിസിനസ്സിന് പുറമെ, ലണ്ടന്‍ ബിസിനസ്സില്‍ ഏകദേശം 5,000 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗ് നേടിയതായി കമ്പനി അറിയിച്ചു.