സ്ഥിരനിക്ഷേപങ്ങളിൽ പലിശ നിരക്കുയർത്തി ബാങ്ക് ഓഫ് ബറോ‍ഡ

വ്യത്യസ്ഥ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി ബാങ്ക് ഓഫ് ബറോ‍ഡ (ബിഒബി). പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 25 മുതൽ നിലവിൽ വന്നു. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ 4.90 ശതമാനത്തിൽ നിന്ന് 5 ശതമാനമായി. ബിഒബി പലിശ നിരക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് ഉയർത്തിയത്. ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക്, മുമ്പത്തെ 5 ശതമാനത്തിൽ നിന്ന് 5.10 ശതമാനം പലിശയാണ് ബാങ്ക് ഇപ്പോൾ […]

Update: 2022-02-26 07:27 GMT
വ്യത്യസ്ഥ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി ബാങ്ക് ഓഫ് ബറോ‍ഡ (ബിഒബി).
പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 25 മുതൽ നിലവിൽ വന്നു. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ 4.90 ശതമാനത്തിൽ നിന്ന് 5 ശതമാനമായി.
ബിഒബി പലിശ നിരക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് ഉയർത്തിയത്. ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക്, മുമ്പത്തെ 5 ശതമാനത്തിൽ നിന്ന്
5.10
ശതമാനം പലിശയാണ് ബാങ്ക് ഇപ്പോൾ നൽകുന്നത്.
കോവി‍ഡ് കൊണ്ടുണ്ടായ നിലവിലെ സാഹചര്യത്തിലും 2 കോടിക്ക് താഴെയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിൽ അധിക നിരക്ക് തുടരാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നിർദ്ദേശങ്ങൾ ഇപ്രകാരമാണ്.
5 വർഷത്തിനുള്ളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 0.50% വും, 5 വർഷം മുതൽ 10 വർഷം വരെയുള്ളതും 31.03.2022 നു കാലാവധിയവസാനിക്കുന്നതുമായ നിക്ഷേപങ്ങൾക്ക് 1.00%വും ആണ് വർധിപ്പിച്ച നിരക്കുകൾ. ഇന്ത്യൻ പൗരന്മാർക്കു മാത്രമെ മുതിർന്ന പൗരനെന്ന പരിഗണന ലഭിക്കുകയുള്ളൂ.
ഇതു കൂടാതെ ബറോഡ അഡ്വാന്റേജ് ഫിക്സഡ് ഡെപ്പോസിറ്റുകളിലും, എൻആർഇ ടേം ഡെപ്പോസിറ്റുകളിലും 10 ബേസിസ് പോയിന്റിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.
Tags:    

Similar News