എസ് ബി ഐ മ്യൂച്വല്‍ ഫണ്ട് ഐ പി ഒ

എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിലെ 6 ശതമാനം ഓഹരികള്‍ ഐ പി ഒ വഴി വില്‍ക്കുന്നതിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). എസ് ബി ഐ ഫണ്ട് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ (എസ് ബി ഐ എഫ് എം പി എല്‍) ബാങ്കിന്റെ 6 ശതമാനം ഓഹരികള്‍ ഐ പി ഒ വഴി വിറ്റൊഴിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് എസ് ബി […]

Update: 2022-01-06 07:34 GMT

എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിലെ 6 ശതമാനം ഓഹരികള്‍ ഐ പി ഒ വഴി വില്‍ക്കുന്നതിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ).

എസ് ബി ഐ ഫണ്ട് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ (എസ് ബി ഐ എഫ് എം പി എല്‍) ബാങ്കിന്റെ 6 ശതമാനം ഓഹരികള്‍ ഐ പി ഒ വഴി വിറ്റൊഴിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് എസ് ബി ഐ ബുധനാഴ്ച്ച റെഗുലേറ്ററി ഫയലിങില്‍ അറിയിച്ചത്.

ഇത് എല്ലാ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമാണ്. എസ്ബിഐയും ലോകത്തിലെ മുന്‍നിര ഫണ്ട് മാനേജ്മെന്റ് കമ്പനികളിലൊന്നായ അമുണ്ടിയും (ഫ്രാന്‍സ്) തമ്മിലുള്ള ഒരു സംയുക്ത സംരംഭമാണ് എസ്ബിഐ ഫണ്ട് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. എസ് ബി ഐ മ്യൂച്വല്‍ ഫണ്ട് വെബ്‌സൈറ്റ് പ്രകാരം 2011 ഏപ്രിലില്‍ അമുണ്ടി അസറ്റ് മാനേജ്‌മെന്റ്, ഫണ്ട് ഹൗസിലെ 37 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിട്ടുണ്ട്. എസ് ബി ഐക്ക് നിലവില്‍ എസ്ബിഐഎഫ്എംപിഎല്ലില്‍ 63 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ 37 ശതമാനം ഓഹരികള്‍ അമുണ്ടി അസറ്റ് മാനേജ്‌മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അമുണ്ടി ഇന്ത്യ ഹോള്‍ഡിങ് വഴിയാണ്. എന്നാല്‍, എസ് ബി ഐ വിദേശ പങ്കാളിയായ അമുണ്ടി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഓഹരികള്‍ വില്‍ക്കുന്നുണ്ടോ എന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടില്ല.

തുടക്കത്തില്‍, ഈ 37 ശതമാനം ഓഹരികള്‍ സൊസൈറ്റ് ജനറല്‍ എസ്എയുടെ അനുബന്ധ സ്ഥാപനമായ സൊസൈറ്റ് ജനറല്‍ അസറ്റ് മാനേജ്മെന്റ് എസ്എയുടെ കൈവശമായിരുന്നു. പിന്നീട് 2011 ജൂണില്‍ അത് സെബിയുടെ അനുമതിയോടെ അമുണ്ടിയിലേക്ക് മാറ്റിയിരുന്നു.

Tags:    

Similar News