ബജാജ് അലയൻസ് മേധാവിയായി തപന്‍ സിംഗൽ തുടരും

ഡെല്‍ഹി: ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി തപന്‍ സിംന്‍ഗല്‍ തുടരും. അഞ്ച് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പുതിയ കാലാവധി വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. എംഡി, സിഇഒ എന്നീ നിലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ കമ്പനി 350 കോടി രൂപയിലധികം ലാഭം ( ക്യുമുലേറ്റീവ് അണ്ടര്‍ റൈറ്റിംഗ് പ്രോഫിറ്റ് ) നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. […]

Update: 2022-03-14 05:35 GMT

ഡെല്‍ഹി: ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി തപന്‍ സിംന്‍ഗല്‍ തുടരും. അഞ്ച് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പുതിയ കാലാവധി വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു.

എംഡി, സിഇഒ എന്നീ നിലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ കമ്പനി 350 കോടി രൂപയിലധികം ലാഭം ( ക്യുമുലേറ്റീവ് അണ്ടര്‍ റൈറ്റിംഗ് പ്രോഫിറ്റ് ) നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. കൂടാതെ കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് വരുമാനം 16 ശതമാനം വര്‍ധിച്ചു. മൊത്ത ആദായം 30 ശതമാനത്തിലധികവും വര്‍ധനവ് കൈവരിച്ചു. സോള്‍വന്‍സി അനുപാതം 156 ശതമാനത്തില്‍ നിന്ന് ഏകദേശം 350 ശതമാനമായി വളര്‍ച്ച നേടി.

സിംന്‍ഗലിന്റെ നേതൃത്വത്തില്‍, വളര്‍ച്ചയും ലാഭക്ഷമതയും ഉപഭോക്തൃ കേന്ദ്രീകൃതതയും ഉറപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലുതും ലാഭകരവുമായ സ്വകാര്യ ജനറല്‍ ഇന്‍ഷുറര്‍മാരില്‍ ഒന്നായി ഉയരാന്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് സാധിച്ചെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

 

 

Tags:    

Similar News