കാരക്കാമുറിയിൽ പുതിയ കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് വരുന്നു

Update: 2023-11-17 11:37 GMT

കൊച്ചി: നഗരത്തില്‍ കാരക്കാമുറിയില്‍ കെ എസ് ആര്‍ ടി സി-സ്വകാര്യ ബസ്സുകള്‍ക്കായി പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു. കെഎസ്ആര്‍ടിസിയുടെ മൂന്ന് ഏക്കര്‍ സ്ഥലത്തായിരിക്കും സ്റ്റാന്‍ഡ് നിര്‍മ്മാണം.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡും (സിഎസ്എംഎല്‍) വൈറ്റില മൊബിലിറ്റി ഹബ്ബുമായിരിക്കും പദ്ധതിയിലെ മുഖ്യപങ്കാളികള്‍. ബസ്സ്റ്റാന്‍ഡ്-കം-കൊമേര്‍ഷ്യല്‍ കോംപ്ലക്‌സ് പദ്ധതിക്ക് സിഎസ്എംഎല്‍ 12 കോടി വകയിരിത്തിയിട്ടുണ്ട്.

ഇത് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പഷന്‍ (പി പി പി ) പദ്ധതി ആയിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കാത്തിരിപ്പ് സ്ഥലങ്ങള്‍, ശുചിമുറികള്‍, ഭക്ഷണശാലകള്‍, കൗണ്ടറുകള്‍, സിസിടിവി ക്യാമറകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ആധുനികവും, സൗകര്യപ്രദവുമായ ഒരു മെട്രോ ഹബ് ആണ് വിഭാവനം ചെയ്യന്നത്. ഇത് യാത്രക്കാര്‍ക്ക് സുരക്ഷിതവും, മികച്ചതും ആയ യാത്രാ സൗകര്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി പി രാജീവ് യോഗം വിളിച്ചിട്ടുണ്ടന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെ കുറിച്ചുള്ള പൂര്‍ണരൂപം നവംബറില്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പല വകുപ്പുകളുടെ തീരുമാനങ്ങള്‍ ആവശ്യമായത് കൊണ്ട് കാലതാമസം ഉണ്ടാകാമെന്നും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സൂചിപ്പിച്ചു.

നിലവിലുള്ള കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ്. ഇത് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലുമാണ്. ഇത് പുതുക്കി പണിയണം അല്ലങ്കില്‍ പുതിയ സംവിധാനം വരണം എന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്.

Tags:    

Similar News