നെഫര്‍റ്റിറ്റി ഒരുങ്ങി; ഇനി അറബിക്കടലിന്റെ കാഴ്ചകള്‍ കാണാം

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്

Update: 2024-01-10 10:12 GMT

അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. െ്രെഡ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പലിന്റെ ആദ്യ ട്രിപ്പ് ജനുവരി 14 മുതല്‍ കൊച്ചിയില്‍ നിന്നും ആരംഭിക്കും.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.

വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്‌റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

Tags:    

Similar News