ജപ്പാനിലേക്ക് ടൂറിസ്റ്റുകളുടെ റെക്കോര്‍ഡ് ഒഴുക്ക്

  • മാര്‍ച്ച് മാസത്തില്‍ മാത്രം ജപ്പാന്‍ സന്ദര്‍ശിച്ചത് മൂന്ന് ദശലക്ഷം വിദേശികള്‍
  • ഇന്ത്യ, ജര്‍മ്മനി, തായ്വാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ അധികമായെത്തി
  • എന്നാല്‍ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നത് പൂര്‍ണമായി സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല

Update: 2024-04-19 09:15 GMT

പാന്‍ഡെമിക് കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷം ജപ്പാനിലെ ടൂറിസം കുതിച്ചുയരുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം മൂന്ന് ദശലക്ഷത്തിലധികം വിദേശികളാണ് ഇവിടം സന്ദര്‍ശിച്ചത്. ഇത് ഒരു മാസത്തെ റെക്കോര്‍ഡാണെന്ന് സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ പറയുന്നു. 2023 മാര്‍ച്ചില്‍ നിന്ന് 69.5 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായതെന്ന് ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ആദ്യമായാണ് സന്ദര്‍ശകരുടെ എണ്ണം മൂന്ന് ദശലക്ഷം കവിഞ്ഞതെന്ന് സര്‍ക്കാര്‍ ഏജന്‍സി പറഞ്ഞു. ഇന്ത്യ, ജര്‍മ്മനി, തായ്വാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് സഞ്ചാരികള്‍ കൂട്ടമായി ജപ്പാനിലെത്തി. സ്പ്രിംഗ് ചെറി ബ്ലോസം സീസണും ഈസ്റ്റര്‍ ഇടവേളയും സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

എന്നാല്‍ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നത് പൂര്‍ണമായി സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല. ക്യോട്ടോയില്‍ ഉള്‍പ്പെടെ, നഗരത്തിലെ ഗെയ്ഷയെ സ്നാപ്പ്-ഹാപ്പി ടൂറിസ്റ്റുകള്‍ ഉപദ്രവിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടുണ്ട്.

പരമ്പരാഗത ജാപ്പനീസ് നൃത്തവും സംഗീതവും ഗെയിമുകളും അവതരിപ്പിക്കുന്ന ക്യോട്ടോയിലെ മനോഹരമായ ജിയോണ്‍ ജില്ലയിലെ ടീഹൗസുകളില്‍ ഈ 'കലയിലെ സ്ത്രീകള്‍' ഉപജീവനത്തിനായി പ്രവര്‍ത്തിക്കുന്നു. അവരാണ് ഗെയ്ഷകള്‍ . ഏപ്രില്‍ മാസത്തില്‍, പ്രാദേശിക ജില്ലാ ഉദ്യോഗസ്ഥര്‍ വിനോദസഞ്ചാരികളോട് സ്വകാര്യ തെരുവുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. ഇത് ലംഘിച്ചാല്‍ 10,000 യെന്‍ പിഴയും ഉണ്ടാകും.

ഈ വേനല്‍ക്കാലത്ത്, ഫുജി പര്‍വതത്തില്‍ കയറാന്‍ ഏറ്റവും ജനപ്രിയമായ റൂട്ട് ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് 13 ഡോളര്‍ വീതം ഈടാക്കും, തിരക്ക് ലഘൂകരിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും നമ്പറുകള്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

പടിഞ്ഞാറന്‍ മെട്രോപോളിസ് ഒസാക്കയുടെ മേയറും വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് ഹോട്ടല്‍ താമസത്തിന് നിലവിലുള്ള നികുതിയില്‍ നിന്ന് വേറിട്ട് പുതിയ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുന്നതായി പറഞ്ഞു.

Tags:    

Similar News