ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി എയർപോർട്ടും

  • 2023-ലെ ആഗോള മൊത്തം യാത്രക്കാരുടെ എണ്ണം 8.5 ബില്യണിന് അടുത്ത്
  • കഴിഞ്ഞ വർഷം 72.2 ദശലക്ഷത്തിലധികം യാത്രക്കാർ ഡൽഹി എയർപോർട്ട് വഴി യാത്ര ചെയ്തു
;

Update: 2024-04-17 10:45 GMT
delhi airport is among the 10 busiest airports in the world
  • whatsapp icon

ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ (ഐജിഐ) ലോകമെമ്പാടുമുള്ള ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ 10-ാം സ്ഥാനത്ത് ഉൾപ്പെടുത്തി. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവർത്തന നിലവാരം വിലയിരുത്തുന്ന അന്താരാഷ്ട്ര സംഘടനയായ എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) വേൾഡ് ആണ് 2023 ലെ കണക്കുകൾ പുറത്തു വിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 72.2 ദശലക്ഷത്തിലധികം യാത്രക്കാർ ഡൽഹി എയർപോർട്ട് വഴി യാത്ര ചെയ്തു. 2022-നെ അപേക്ഷിച്ച് ഇത് വാർഷിക വളർച്ചയിൽ 20.36% വർധനവാണ് രേഖപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യയുടെ വ്യോമയാന മേഖലയുടെ ശക്തമായ തിരിച്ചു വരവിനെ ഇത് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഡൽഹി വിമാനത്താവളത്തിന്റെ റാങ്കിംഗിൽ ഒരു ചെറിയ ഇടിവ് അനുഭവപ്പെട്ടു. 2022 ൽ നേടിയ 9-ാം സ്ഥാനം നഷ്ടപ്പെടുകയും, ചിക്കാഗോ വിമാനത്താവളത്തിന് പിന്നിലായി പത്താം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. എങ്കിലും, ഡൽഹി വിമാനത്താവളം ഏറ്റവും തിരക്കുള്ള 10 വിമാനത്താവളങ്ങളിൽ മികച്ച സാന്നിധ്യം നിലനിർത്തി.

ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാൻ്റ ഇൻ്റർനാഷണൽ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തുടരുന്നു. കഴിഞ്ഞ വർഷം 10.46 ദശലക്ഷം പേർ ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. ഡാലസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ പിന്തള്ളി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ടോക്കിയോ ഹനേഡ എയർപോർട്ട് 2022-ലെ 16-ാം സ്ഥാനത്ത് നിന്ന് 2023-ൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

എസിഐ പുറത്തിറക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് വിവരങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നത്. പ്രീ-പാൻഡെമിക് ഫലങ്ങളിൽ നിന്ന് (2019) 93.8 ശതമാനം വീണ്ടെടുത്ത്, 2023-ലെ ആഗോള മൊത്തം യാത്രക്കാരുടെ എണ്ണം 8.5 ബില്യണിന് അടുത്താണെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു, ഇത് 2022-ൽ നിന്ന് 27.2 ശതമാനം വർദ്ധനയെ പ്രതിനിധീകരിക്കുന്നു. മൊത്തം യാത്രക്കാരുടെ ട്രാഫിക്കിൻ്റെ ആദ്യ 10 റാങ്കിംഗിൽ നിന്ന് 5 വിമാനത്താവളങ്ങൾ യുഎസിലാണെന്ന് പ്രസ്താവനയിൽ പറയുന്നു.

Tags:    

Similar News