ടെസ്‍ല പ്രാദേശിക കമ്പനികളെ പങ്കാളികളായി കണ്ടെത്തണം: ഇന്ത്യ

  • പുതിയ പ്ലാന്റിനായി ടെസ്‍ല ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നു
  • ടെസ്‍ല ചില ചൈനീസ് കമ്പനികളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു
  • ആപ്പിള്‍ സ്വീകരിച്ച മാര്‍ഗം ടെസ്‍ലക്കും പിന്തുടരാം

Update: 2023-08-02 12:17 GMT

ടെസ്‍ല ഇന്ത്യയില്‍ നിർമാണം ആരംഭിക്കണമെങ്കിൽ ചൈനയുമായി വ്യവസായ ബന്ധമുള്ള  പ്രാദേശിക കമ്പനികളെ പങ്കാളികളാക്കണമെന്നു അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനായി ഇവിടെ  ആപ്പിള്‍ സ്വീകരിച്ച നടപടികള്‍ ടെസ്‍ലക്കും പിന്തുടരാവുന്നതാണ് അവർ പറഞ്ഞു.   ഏകദേശം 24,000 ഡോളര്‍ വിലവരുന്ന കാറുകള്‍ നിര്‍മ്മിക്കുന്നതിന് ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടെസ്‍ല ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ടെസ്‍ലയുടെ സ്പെയർ പാർട്സ്  നിർമാതാക്കളായ ചൈനീസ് കമ്പനികളെ ഇന്ത്യയില്‍  കൊണ്ടുവരാനാണ്അവര്‍  പദ്ധതിയിട്ടിരുന്നത് . എന്നാല്‍ ചൈനയുമായുള്ള  ബന്ധം വഷളായി തുടരുന്നതിനാൽ  ഇന്ത്യയ്ക്ക് അത് സ്വീകാര്യമായിരുന്നില്ല  ..

കമ്പനിയുടെ ഏറ്റവും   വലിയ  പ്ലാന്റ് ചൈനയിലാണുള്ളത്. അവിടെ  തീരുമാനങ്ങൾ വളരെ മന്ദഗതിയിൽ  ആയതിനാൽ ടെസ്‍ലയുടെ  ഉൽപ്പാദനം കൂട്ടാനുള്ള കമ്പനിയുടെ നീക്കം  അനിശ്ചിതമായി നീളുകയാണ് . ഈ പശ്ചാത്തലത്തിലാണ്, ടെസ്‍ല ഉടമ എലോൺ മസ്ക് പുതിയ യൂണിറ്റുകൾ ചൈനക്ക് പുറത്തു തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങണമെങ്കിൽ ചൈനീസ് സ്പെയർ പാർട്സ്  കമ്പിനിയുടെ സഹായം ടെസ്‍ലക്ക് ഒഴിവാക്കാൻ പറ്റുകയില്ല. എങ്കിൽ മാത്രമേ  കമ്പനി ലക്ഷ്യമിടുന്ന വിലക്ക് കാർ പുറത്തിറക്കാൻ കഴിയുകയുള്ളു. ഇലട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമിക്കുന്ന ഇന്ത്യൻ കമ്പനികളിലെ. ടാറ്റ ഉൾപ്പെടെയുള്ള ഇന്ത്യൻ  ഇലട്രിക് വാഹന നിർമാതാക്കൾ ഇത് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.     

ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ടെസ്‍ല എക്സിക്യൂട്ടീവുകള്‍  ചൈനീസ് കമ്പനികളെ ആശ്രയിക്കേണ്ടിവരും എന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാർ ഇത് അംഗീകരിച്ചില്ല .

2020-ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ അത്ര നല്ല കാലമായിരുന്നില്ല. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പരിശോധനകള്‍ ഉണ്ടായി. ഇവിടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് അധികൃതര്‍ ടെസ്‍ലയെ അറിയിച്ചിട്ടുണ്ട്.

ഇവിടെ ആപ്പിളിന്റെ സമീപനത്തെ ടെസ്‍ല അനുകരിക്കുന്നത് പരിഹാരമാകും എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. പ്രാദേശിക സംയുക്ത-സംരംഭ പങ്കാളികളെ കണ്ടെത്തിയതിന് ശേഷം ചൈനീസ് കമ്പനികളെ  ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അപ്പിള്‍ ഇപ്പോള്‍ അനുമതി നേടിയിട്ടുണ്ട്. ആപ്പിളിന് ഇന്ത്യയില്‍ അതിവേഗം വളരുന്ന വിതരണ ശൃംഖലയുണ്ട്. . ഇന്ത്യയുടെ അഭിപ്രായത്തോട് ടെസ്‍ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്ത മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുമായി ചില ചൈനീസ് വിതരണക്കാരുടെ സംയുക്ത സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്നിരുന്നാലും ചൈനീസ് വാഹന നിര്‍മ്മാതാക്കളെ രാജ്യത്ത് വിപുലീകരിക്കാന്‍ ഇന്ത്യക്ക് മടിയാണ്.

കഴിഞ്ഞ മാസം, ചൈനയുടെ ബിവൈഡിയുടെ നിക്ഷേപ നിര്‍ദ്ദേശം ഇന്ത്യ തള്ളിയിരുന്നു. അതിനുശേഷം പദ്ധതിയില്‍നിന്ന് പിന്മാറുന്നതായി ബിവൈഡി അവരുടെ ഇന്ത്യന്‍ പങ്കാളിയെ അറിയിച്ചു. ടെസ്‍ല അവരുടെ പ്ലാന്റിന് വേണ്ടി പ്രത്യേക ആവാസ വ്യവസ്ഥയാണ് ആവശ്യപ്പെടുന്നത്. ഒരു ഇന്ത്യന്‍ സംയുക്ത സംരംഭ പങ്കാളിയുണ്ടെങ്കില്‍ ആ അനുമതികള്‍ കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ നല്‍കാമെന്നുള്ള നിലപാട് ഇന്ത്യ സ്വീകരിക്കാനും സാധ്യതയുണ്ട്.

Tags:    

Similar News