കിടിലൻ പുതുവത്സര ഓഫറുമായി ആകാശ എയർ; 1,599 മുതൽ ഫ്ലൈറ്റ് ടിക്കറ്റ്
- ഈ മാസം 31 മുതൽ 2025 ജനുവരി 3 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് ഓഫർ
ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകളോടെ ആകാശ എയർ പുതുവർഷ വിൽപ്പന പ്രഖ്യാപിച്ചു. ഡൊമെസ്റ്റിക്ക് റൂട്ടുകളിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകൾ ₹1,599 മുതൽ ആരംഭിക്കുന്നു. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 3 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ഓഫർ ലഭ്യമാകും. അന്താരാഷ്‌ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കും.
2024 ഡിസംബർ 31 മുതൽ 2025 ജനുവരി 3 വരെ ചെയ്യുന്ന ബുക്കിംഗുകളിൽ, 2025 ജനുവരി 7 മുതൽ യാത്ര ചെയ്യുന്നതിനായി 'സേവർ', 'ഫ്ലെക്സി' നിരക്കുകൾക്ക് ഈ ഓഫർ സാധുവാണ്. ഇത് ആകാശ എയറിൻ്റെ നെറ്റ്‌വർക്കിൽ ഉടനീളമുള്ള ഫ്ലൈറ്റുകൾക്കും നോൺ-സ്റ്റോപ്പിനും ബാധകമാണ്. വൺവേ, റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു. യാത്രക്കാർക്ക് ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടുകൾ, ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുന്ന ഓൺബോർഡ് മീൽ സർവീസ്, കൊംബുച്ച പോലുള്ള ഓപ്ഷനുകളുള്ള ഉത്സവ മെനു എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ലഭിക്കും.
വളർത്തുമൃഗങ്ങളെ ക്യാബിനിൽ കൊണ്ടുപോകാനോ അവയുടെ ഭാരം അനുസരിച്ച് കാർഗോയിൽ കൊണ്ടുപോകാനോ ആകാശ എയർ യാത്രക്കാരെ അനുവദിക്കുന്നു. കാഴ്ച്ച പരിമിതിയുള്ളവർക്കായി ബ്രെയിലിൽ സുരക്ഷാ നിർദ്ദേശ കാർഡും, ഓൺബോർഡ് മെനു കാർഡും വിമാനക്കമ്പനി അവതരിപ്പിച്ചു.
"ഈ വിൽപ്പന ആകാശ എയറിന്റെ അഫോർഡബിളും, സുഖകരമായ, കസ്റ്റമർ കേന്ദ്രീകൃതമായ ഫ്ലൈയിംഗ് അനുഭവം നൽകാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്. വിനോദസഞ്ചാരികൾക്കും, ബിസിനസ്സ് യാത്രക്കാർക്കും ഒരുപോലെ വിവിധ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റുകൾ ഉറപ്പാക്കുന്നതിനുള്ള മികച്ച അവസരമാണിത്" ഒരു പ്രസ്താവനയിൽ ആകാശ എയർ പറഞ്ഞു.
ആകാശ എയർ വെബ്‌സൈറ്റ്-www.akasaair.com-മൊബൈൽ ആപ്പ്, യാത്രാ പങ്കാളികൾ എന്നിവ പോലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലൂടെയും യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരാണസി, ബാഗ്ഡോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍, അയോധ്യ, ഗ്വാളിയര്‍, ശ്രീനഗര്‍, പ്രയാഗ്രാജ്, ഗോരഖ്പൂര്‍, ദോഹ (ഖത്തര്‍), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ), കുവൈറ്റ് സിറ്റി (കുവൈറ്റ്) തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് നിലവില്‍ കമ്പനി സേവനം നല്‍കുന്നു.