വി കേരളത്തിൽ 5 ജി സേവനങ്ങൾ നൽകും: സിഒഒ അഭിജിത്ത് കിഷോര്‍

  • കേരളത്തിൽ 5 ജി സേവനങ്ങൾ നൽകാൻ വി തയ്യാറായി കഴിഞ്ഞു
  • വിയുടെ ഏറ്റവും വലിയ മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളം

Update: 2024-05-29 12:18 GMT

ടെലികോം സേവനദാതാവായ വി കേരളത്തിൽ 5 ജി സേവനങ്ങൾ നൽകാൻ തയ്യാറായി കഴിഞ്ഞെന്ന് വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഫോളോ-ഓണ്‍ പബ്ലിക് ഓഫർ വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിയുടെ ഏറ്റവും വലുതും ദീര്‍ഘകാലമായി തുടരുന്നതുമായ മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ഈ മേഖലയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ തുടരുകയുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്പെക്ട്രം വിയാണ് കൈവശം വെക്കുന്നത്. കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉള്‍കൊള്ളുന്നു, അദ്ദേഹം പറഞ്ഞു.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചും ഏറ്റവും മികച്ച രീതിയിലെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പുകളാണ് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കള്‍ക്കു തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്താനാവും വിധം അവരെ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തില്‍ അവരുടെ ഉയര്‍ന്നു വരുന്ന ഡാറ്റാ ആവശ്യകത നിറവേറ്റുന്ന വിധത്തില്‍ രൂപ കല്‍പന ചെയ്ത വി ഗ്യാരണ്ടി പദ്ധതിയാണ് ഏറ്റവും ഒടുവില്‍ വി അവതരിപ്പിച്ചത്. ഇപ്പോള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വി ഗ്യാരണ്ടി പദ്ധതി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിമിതകാല ആനുകൂല്യമായാണ് നല്‍കുന്നത്. 5ജി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും അടുത്തിടെ 4ജിയിലേക്ക് അപ്ഗ്രേഡു ചെയ്തവര്‍ക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്നതാണ് വി ഗ്യാരണ്ടി പദ്ധതി. ഇവര്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ 130ജിബി അധിക ഡാറ്റ ലഭ്യമാകും. ഓരോ 28 ദിവസത്തേയും സൈക്കിളുകളില്‍ തുടര്‍ച്ചയായി 13 തവണ 10 ജിബി ഡാറ്റ വീതം അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കും. നിലവിലുള്ള ഡാറ്റാ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഈ അധിക ഡാറ്റ പ്രയോജനപ്പെടുത്താം. ഈ അധിക ഡാറ്റാ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ വി ഉപഭോക്താക്കള്‍ 239 രൂപയുടേയോ മുകളിലേക്കുള്ളതോ ആയ പ്രതിദിന അണ്‍ലിമിറ്റഡ് പദ്ധതികളില്‍ ഉണ്ടായിരിക്കണം, അദ്ദേഹം പറഞ്ഞു.

Tags:    

Similar News