മൊബൈല്‍ നെറ്റ് വര്‍ക്ക് പാരാമീറ്ററുകള്‍: 2023 ആദ്യപകുതിയില്‍ ജിയോ ഒന്നാമത്

  • ഇന്ത്യയിലെ നമ്പര്‍ വണ്‍ നെറ്റ്വര്‍ക്കായി ജിയോ ഉയര്‍ന്നതായി ഓക് ല
  • കമ്പനി നേടിയത് ഒന്‍പത് അവാര്‍ഡുകള്‍
  • 5ജി ശൃംഖല കമ്പനി രാജ്യമാകെ വ്യാപിപ്പിക്കുന്നു

Update: 2023-10-25 06:29 GMT

2023 ന്റെ ആദ്യ പകുതിയില്‍ ടെലികോം കമ്പനിയായ ജിയോ ഒമ്പത് മൊബൈല്‍ നെറ്റ്വര്‍ക്ക് പാരാമീറ്ററുകളില്‍ ഒന്നാമതെത്തിയതായി ബ്രോഡ്ബാന്‍ഡ് സ്പീഡ് ആന്‍ഡ് ക്വാളിറ്റി റിസര്‍ച്ച് സ്ഥാപനമായ ഓക് ല പറഞ്ഞു.

 ഇന്ത്യയിലെ നമ്പര്‍ വണ്‍ നെറ്റ്വര്‍ക്കായി ജിയോ ഉയര്‍ന്നുവെന്നാണ് റിസർച്ച് സ്ഥാപനം വിലയിരുത്തുന്നത്. 5ജി നെറ്റ്വര്‍ക്കുകള്‍ക്കുള്ളവ ഉള്‍പ്പെടെ, വിപണിയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്കുള്ള  ഒമ്പത് അവാര്‍ഡുകളും കമ്പനി നേടി. ലോകത്തെവിടെയും ഏതൊരു സേവന ദാതാവും ഈ നേട്ടം കൈവരിക്കുന്നത് ആദ്യമാണ്.

ഒമ്പത് പാരാമീറ്ററുകളില്‍, 87.09 സ്‌കോറോടെ രാജ്യത്തെ മികച്ച 5ജി ഗെയിമിംഗ് അനുഭവ നെറ്റ്വര്‍ക്കിനുള്ള ഒന്നാം റാങ്ക് ജിയോ നേടി. മികച്ച വീഡിയോ അനുഭവം(86.23), മൊബൈല്‍ ഗെയിമിംഗ് അനുഭവം (77.31), മൊബൈല്‍ വീഡിയോ അനുഭവം (77.04), ഏറ്റവും വേഗതയേറിയ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവയിലാണ് ജിയോ തങ്ങളുടെ മികവ് തെളിയിച്ചത്. മികച്ച സ്പീഡ് സ്‌കോറും കവറേജും കമ്പനി നേടി.

'കഴിഞ്ഞ ഏഴ് വര്‍ഷമായി, ഞങ്ങള്‍ നിരവധി ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. ഇന്ത്യയെ ഡിജിറ്റല്‍ യുഗത്തിലേക്ക് കമ്പനി നയിക്കുന്നു. ഇന്ന്, ഞങ്ങളുടെ അഭിലാഷങ്ങള്‍ അതിലും ഉയര്‍ന്നതാണ്, ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയിലുള്ള ഞങ്ങളുടെ വിശ്വാസം എന്നത്തേയും പോലെ ശക്തമാണ്,' റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

കമ്പനിയുടെ 5ജി വ്യാപനത്തില്‍ അഭിമാനിക്കുന്നതായും ആകാശ് അഭിപ്രായപ്പെട്ടു. രാജ്യം മുഴുവന്‍ ശക്തമായ ഒരു 5ജി നെറ്റ്വര്‍ക്ക് ജിയോ വ്യാപിപ്പിക്കുകയാണ്.

'വേഗം, വീഡിയോ, ഗെയിമിംഗ് എന്നിവയില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതില്‍ ജിയോയുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടു. അതില്‍ സന്തോഷമുണ്ട് . ഈ അവാര്‍ഡുകളും അംഗീകാരവും അവരെ ഇന്ത്യയിലെ ഏറ്റവും മികച്ച നെറ്റ്വര്‍ക്കാക്കി മാറ്റുന്നു', ഓക് ല പ്രസിഡന്റും സിഇഒയുമായ സ്റ്റീഫന്‍ ബൈ  പറഞ്ഞു.

Tags:    

Similar News