2047 ഓടെ രാജ്യത്ത് ജിയോ ടാഗ് നടപ്പിലാക്കാന്‍ പദ്ധതി

  • അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും
  • എഐ , വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിംഗ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകളിലെ മിക്ക സേവനങ്ങള്‍ക്കും ശക്തമായ അടിത്തറ ആവശ്യമാണ്.
  • നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നു

Update: 2024-03-27 10:28 GMT

ടെലികോം ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ജിയോ ടാഗ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. പ്രത്യേകിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ഏകോപനം സുഗമമാക്കുകയാണ് ലക്ഷ്യം. ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിന്റെ മാപ്പിംഗ് രാജ്യത്തുടനീളം മറ്റ് വികസന പദ്ധതികള്‍ സ്ഥാപിക്കുന്നതിനും സഹായകമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

2027 ഓടെ രാജ്യത്തുടനീളമുള്ള ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിന് പ്രവര്‍ത്തിച്ച് വരികയാണ്. 'ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിയിട്ടുണ്ടെങ്കിലും അത് മാപ്പ് ചെയ്തിട്ടില്ല. ഇതുമൂലം ദുരന്ത സാഹചര്യങ്ങളില്‍ ഏകോപനത്തിലെ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നുണ്ട്. ജിയോ ടാഗ് ചെയ്തുകഴിഞ്ഞാല്‍, നെറ്റ് വര്‍ക്ക് തകരാറിലായത് എവിടെയാണെന്നു കണ്ടെത്താന്‍ എളുപ്പമാകും. ദുരന്ത സാഹചര്യങ്ങളില്‍ ടെലികോം കമ്പനികള്‍ ഏകോപിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുകയും ചെയ്യുന്നുണ്ടെങ്കിലും, തകരാര്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതിനാല്‍ മാപ്പിംഗിലൂടെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.

സരല്‍സഞ്ചര്‍ പോര്‍ട്ടലില്‍ മൊബൈല്‍ ടവറുകളുടെ വിശദാംശങ്ങള്‍ ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്. 2047 ല്‍ വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിനെ ഒരു പ്രധാന ഘടകമായി സര്‍ക്കാര്‍ കാണുന്നുണ്ട്.

Tags:    

Similar News