ഇന്ത്യയിലേക്ക് കൂടുതല്‍ ഫിനിഷ്ഡ് സ്റ്റീല്‍ എത്തിയത് ചൈനയില്‍നിന്ന്
- ഇന്ത്യ 2.9 ദശലക്ഷം ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ചെയ്തു
- മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.4% വര്‍ധന
- ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ 3.2 ദശലക്ഷം ടണ്‍ സ്റ്റീല്‍ വിറ്റഴിച്ചു
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയിലേക്ക് ഫിനിഷ്ഡ് സ്റ്റീല്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ചൈന 0.9 ദശലക്ഷം മെട്രിക് ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 55% വര്‍ധനയാണ് ഇവിടെ ഉണ്ടായത്.
ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീല്‍ നിര്‍മ്മാതാക്കളായ ചൈന, ഇന്ത്യയിലേക്ക് കൂടുതലും കോള്‍ഡ് റോള്‍ഡ് കോയിലോ ഷീറ്റുകളോ ആണ് കയറ്റുമതി ചെയ്തത്. തുടര്‍ന്ന് ഹോട്ട്-റോള്‍ഡ് കോയില്‍ ഉല്‍പ്പന്നങ്ങള്‍, പ്ലേറ്റുകള്‍, പൈപ്പുകള്‍ എന്നിവയും.
ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായം ചൈനീസ് ഇറക്കുമതിക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍, ഇന്ത്യ 2.9 ദശലക്ഷം ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ചെയ്തു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.4% വര്‍ധനയാണ് ഉണ്ടായത്.
0.9 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്യുന്ന ദക്ഷിണ കൊറിയയാണ് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ കയറ്റുമതിക്കാര്‍.
എന്നിരുന്നാലും, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ ഫിനിഷ്ഡ് സ്റ്റീലിന്റെ അറ്റ കയറ്റുമതിക്കാരായി തുടര്‍ന്നു. ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, നേപ്പാള്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് 3.2 ദശലക്ഷം ടണ്‍ സ്റ്റീലാണ് ഇന്ത്യ വിറ്റഴിച്ചതെന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു.
ഹോട്ട്-റോള്‍ഡ് കോയിലും സ്ട്രിപ്പുകളുമാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.7% വര്‍ധിച്ച് 70 ദശലക്ഷം ടണ്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. ഫിനിഷ്ഡ് സ്റ്റീലിന്റെ ആഭ്യന്തര ഉപഭോഗം 64.1 ദശലക്ഷം ടണ്‍ ആയിരുന്നു, ഇത് വര്‍ഷത്തേക്കാള്‍ 14.9% വര്‍ധിച്ചു.
ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഈ ആഴ്ച പറഞ്ഞു.