ഗുണനിലവാര നിയന്ത്രണ വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

  • സ്റ്റീല്‍, തുണിത്തര വിഭാഗങ്ങള്‍ ഗുണനിലവാര നിയന്ത്രണ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കപ്പെട്ടു
  • സ്റ്റേപ്പിള്‍സ്, പിന്നുകള്‍, ക്ലിപ്പുകള്‍ എന്നിവയ്ക്കുള്ള സ്റ്റീല്‍ വയറിനുള്ള സ്‌പെസിഫിക്കേഷനുകള്‍ പോലുള്ളയിലുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും
  • ജിയോ, പ്രൊട്ടക്റ്റീവ്, അഗ്രോ, മെഡിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിവയില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ക്യുസിഒ പുറത്തിറക്കിയത്

Update: 2024-03-13 06:59 GMT

കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകളില്‍ (ക്യുസിഒ) സ്റ്റീല്‍, ടെക്‌സ്റ്റൈല്‍ വിഭാഗങ്ങള്‍ക്ക് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. 2023 ലെ വിദേശ വ്യാപര നയങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം 145 സ്റ്റീല്‍ ഉല്‍പ്പന്നങ്ങലില്‍ മേല്‍ പുതിയ ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ നടപ്പാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പുകള്‍, ട്യൂബുകള്‍ മുതല്‍ പ്രാഥമിക സെല്ലുകളും ബാറ്ററി ഭാഗങ്ങളും വരെയുള്ള 111 ഉല്‍പ്പന്നങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഗുണനിലവാര നിയന്ത്രണ വ്യവസ്ഥക്ക് കീഴില്‍, രാജ്യത്ത് നിയന്ത്രിത ഇനങ്ങള്‍ വില്‍ക്കുന്നതിന് നിര്‍മ്മാതാക്കള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തി മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്. ഗുണനിലവാര നിയന്ത്രണ ഉത്തരവിന് കീഴിലുള്ള ചരക്കുകളുടെ ഇറക്കുമതി രാജ്യത്ത് നിയന്ത്രിച്ചിരുന്നു. മുന്‍കൂട്ടി സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ മാത്രമേ രാജ്യത്തേക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളു.

പുതിയ ഇത്തരനവുകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലവാരമില്ലാത്തതോ കേടായതോ ആയ സ്റ്റീല്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ സ്‌ക്രാപ്പായി സംസ്‌കരിക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News