ദക്ഷിണേന്ത്യയിൽ എഫ് ഇ 550 ഡി ടിഎംടി ബാറുകൾ അവതരിപ്പിച്ച് പുൾകിറ്റ്

  • കേരളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലാണ് ഇവ അവതരിപ്പിച്ചത്
  • തുരുമ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക രൂപകൽപ്പന
  • പ്രശസ്ത സ്ഥാപനങ്ങളുടെ അംഗീകാരം

Update: 2023-11-28 12:25 GMT

കൊച്ചി: കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ എഫ് ഇ 550 ഡി ടി എം ടി ബാറുകൾ അവതരിപ്പിച്ച് പുൾകിറ്റ് ടിഎംടി. ദക്ഷിണേന്ത്യയിലുടനീളം മികച്ച സ്റ്റീൽ സൊല്യൂഷനുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത കൂടുതൽ ശക്തമാക്കിയാണ് കരുത്തുറ്റ ടിഎംടി ബാറുകൾ അവതരിപ്പിച്ചതെന്ന് പുൾകിറ്റ് ടിഎംടി ഡയറക്ടർ ഭരത് ഗാർഗ് പറഞ്ഞു.

തീരപ്രദേശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ തുരുമ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന, എപ്പോക്‌സി കോട്ടഡ് സ്റ്റീൽ ബാറുകളാണ് ഇവ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, ദക്ഷിണ റെയിൽവേ എന്നിവയുൾപ്പെടെ വിവിധ പ്രശസ്ത സ്ഥാപനങ്ങളുടെ അംഗീകാരം കമ്പനി നേടിയെടുത്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തിയിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റ്. പ്രൈമറി സ്റ്റീൽ നിർമാണത്തിലെ ഏറ്റവും കാര്യക്ഷമമായ ഡയറക്ട് റിഡ്യൂസ്ഡ് അയൺ (ഡിആർഐ) രീതി  ഉപയോഗിസിച്ചാണ് നിർമാണം. കാര്യക്ഷമതയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും പേരുകേട്ടതാണ് ഈ പ്രക്രിയ.

പ്രതിവർഷം 6 ലക്ഷം ഉൽപ്പാദന ശേഷിയാണ് കമ്പനിക്കുള്ളത്.

Tags:    

Similar News