നെതര്‍ലാന്‍ഡ്‌സില്‍ 65 ദശലക്ഷം യൂറോ സ്റ്റീൽ പ്ലാന്റ് പദ്ധതിയുമായി ടാറ്റ സ്റ്റീല്‍
ഡെല്‍ഹി: നെതര്‍ലാന്‍ഡ്‌സില്‍ ഹൈഡ്രജന്‍ അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണത്തിനായി 65 ദശലക്ഷം യൂറോയിലധികം നിക്ഷേപിക്കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു. സ്റ്റീല്‍ നിര്‍മ്മാണത്തില്‍ കാര്‍ബണൈസ് ചെയ്യാനുള്ള കഴിവ് ഹൈഡ്രജനുണ്ട്. ഡച്ച് നഗരമായ ഇജ്മയിഡനില്‍ ഹൈഡ്രജന്‍ അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക തയ്യാറെടുപ്പുകള്‍ക്കായി ടാറ്റ സ്റ്റീല്‍ മക്ഡെര്‍മോട്ട്, ഡാനിയേലി, ഹാച്ച് എന്നീ മൂന്ന് സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പുവച്ചു. ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റീല്‍ നിര്‍മ്മാണത്തില്‍ ടാറ്റ സ്റ്റീലിനെ സഹായിക്കുന്നതിന് മൂന്ന് കമ്പനികള്‍ക്കും അവരുടേതായ പ്രത്യേക വൈദഗ്ധ്യമുണ്ട്. സാങ്കേതിക പ്രൊജക്റ്റ് മാനേജ്മെന്റിന്റെ നിര്‍മ്മാണ ആവശ്യങ്ങളുടേയും […]
ഡെല്‍ഹി: നെതര്‍ലാന്‍ഡ്‌സില്‍ ഹൈഡ്രജന്‍ അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണത്തിനായി 65 ദശലക്ഷം യൂറോയിലധികം നിക്ഷേപിക്കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു.
സ്റ്റീല്‍ നിര്‍മ്മാണത്തില്‍ കാര്‍ബണൈസ് ചെയ്യാനുള്ള കഴിവ് ഹൈഡ്രജനുണ്ട്. ഡച്ച് നഗരമായ ഇജ്മയിഡനില്‍ ഹൈഡ്രജന്‍ അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക തയ്യാറെടുപ്പുകള്‍ക്കായി ടാറ്റ സ്റ്റീല്‍ മക്ഡെര്‍മോട്ട്, ഡാനിയേലി, ഹാച്ച് എന്നീ മൂന്ന് സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പുവച്ചു.
ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റീല്‍ നിര്‍മ്മാണത്തില്‍ ടാറ്റ സ്റ്റീലിനെ സഹായിക്കുന്നതിന് മൂന്ന് കമ്പനികള്‍ക്കും അവരുടേതായ പ്രത്യേക വൈദഗ്ധ്യമുണ്ട്.
സാങ്കേതിക പ്രൊജക്റ്റ് മാനേജ്മെന്റിന്റെ നിര്‍മ്മാണ ആവശ്യങ്ങളുടേയും പിന്തുണയുടെയും ഉത്തരവാദിത്തം മക്ഡെര്‍മോട്ട് ആണ്. ഇരുമ്പ് നിര്‍മ്മാണ പ്രക്രിയയുടെ ആദ്യപടിയായ ഡയറക്ട് റിഡ്യൂസ്ഡ് അയണ്‍ (ഡിആര്‍ഐ) വിതരണം ചെയ്യുന്ന പ്ലാന്റിന്റെയും സാങ്കേതികവിദ്യയുടെയും എഞ്ചിനീയറിംഗ് രൂപകല്‍പ്പനയ്ക്ക് ഡാനിയേലി മേല്‍നോട്ടം വഹിക്കും. ഡയറക്ട് റിഡ്യൂസ്ഡ് അയണ്‍ ഉരുകുകയും ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും അതുവഴി അന്തിമ സ്റ്റീല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇലക്ട്രിക് ഫര്‍ണസുകളുടെ ടെക്‌നോളജി ലൈസന്‍സറാണ് ഹാച്ച്.
പ്രധാന ഡെലിവറി പങ്കാളികളുടെ പിന്തുണയോടെ ടാറ്റ സ്റ്റീല്‍ ഇന്റേണല്‍ പ്രോജക്റ്റും സുസ്ഥിരത ടീമുമാണ് മൊത്തത്തിലുള്ള പ്രോജക്റ്റ് നയിക്കുന്നത്.
അടുത്തിടെ രണ്ട് മന്ത്രാലയങ്ങളുമായും നോര്‍ത്ത് ഹോളണ്ട് പ്രവിശ്യയുമായും കരാറുകളില്‍ തങ്ങള്‍ ഒപ്പുവച്ചുവെന്ന് ടാറ്റ സ്റ്റീല്‍ നെഡര്‍ലാന്‍ഡ് സിഇഒ ഹാന്‍സ് വാന്‍ ഡെന്‍ ബെര്‍ഗ് പറഞ്ഞു.
ഈ കരാറിലൂടെ 2045-ന് മുമ്പ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) ന്യൂട്രല്‍ ആയിരിക്കാനും 2030-ന് മുമ്പ് 35 മുതല്‍ 40 ശതമാനം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.